കൈക്കൂലി: കോട്ടയത്ത് അറസ്റ്റിലായ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥൻ്റെ ഫ്ലാറ്റിൽ നിന്ന് 16 ലക്ഷം രൂപ കണ്ടെത്തി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 15, 2021

കൈക്കൂലി: കോട്ടയത്ത് അറസ്റ്റിലായ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥൻ്റെ ഫ്ലാറ്റിൽ നിന്ന് 16 ലക്ഷം രൂപ കണ്ടെത്തി

കോട്ടയം > ടയർ ഫാക്ടറി ഉടമയിൽ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മലിനീകരണ നിയന്ത്രണ ബോർഡ്(പിസിബി) ഉദ്യോഗസ്ഥൻ പിടിയിൽ. പിസിബി ജില്ലാ ഓഫീസർ എ എൻ ഹാരിസാണ് അറസ്റ്റിലായത്. പ്രവിത്താനം പി ജെ ടയേഴ്സ് ഉടമ ജോബിൻ സെബാസ്റ്റ്യനോട് കൈക്കൂലിയുമായി ബുധൻ പകൽ 11ന് ഓഫീസിലെത്താൻ ഹാരിസ് ആവശ്യപ്പെടുകയായിരുന്നു. ഉടമ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വിജിലൻസ് സംഘം ഹാരിസിനെ പിടികൂടി. ഇദ്ദേഹത്തെ വ്യാഴാഴ്ച തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

ഇയാളുടെ ഫ്ലാറ്റിൽ നിന്ന് 16 ലക്ഷം രൂപ വിജിലൻസ് കണ്ടെത്തി. ആലുവയിലെ ഫ്ലാറ്റിൽ നിന്നാണ് തുക കണ്ടെത്തിയത്. ബാങ്കിൽ 18 ലക്ഷം രൂപയുടെ നിക്ഷേപവും വിജിലൻസ് കണ്ടെത്തി. ആലുവയിലെ ഫ്ലാറ്റിന് 80 ലക്ഷം രൂപ വിലമതിക്കുന്നതാണ്. ഫ്ലാറ്റിന് പുറമേ തിരുവനന്തപുരത്ത് 2000 സ്ക്വയർ ഫീറ്റ് വീടും, പന്തളത്ത് 33 സെന്റ് സ്ഥലവുമുണ്ട്.

പ്രവിത്താനത്ത് ആറ് വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് പിജെ ടയേഴ്സ്. ഇവിടത്തെ ഫാക്ടറിയിൽ ശബ്ദം കൂടുതലാണെന്ന് കാണിച്ച് അയൽവാസി നിരന്തരം പരാതി നൽകാറുണ്ടായിരുന്നു. ഹൈക്കോടതിയുടെ നിർദേശപ്രകാരം ആറുമാസം മുമ്പ് അന്നത്തെ മലനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസർ ജോസ്മോന്റെ നേതൃത്വത്തിൽ മൂന്നുദിവസം പരിശോധന നടത്തി. അനുവദനീയമായ അളവിൽ കൂടുതൽ ശബ്ദമില്ല എന്നായിരുന്നു കണ്ടെത്തൽ. പക്ഷേ ഉടമയ്ക്ക് അനുകൂലമായി ഹൈക്കോടതിയിൽ റിപ്പോർട്ട് കൊടുക്കാൻ ഉദ്യോഗസ്ഥൻ തയ്യാറായില്ല. ഇതിന് ഒരുലക്ഷം രൂപ കൈക്കൂലി ചോദിക്കുകയും ചെയ്തു. ഇത് കൊടുക്കാൻ ഉടമ തയ്യാറായില്ല. പിന്നീട് ഉദ്യോഗസ്ഥൻ തിരുവനന്തപുരത്തേക്ക് സ്ഥലം മാറിപ്പോയി.

റിപ്പോർട്ട് നൽകാത്തതിനെതുടർന്ന് കോടതിയലക്ഷ്യം ആരോപിച്ച് ഉടമ ഹൈക്കോടതിയെ സമീപിച്ചു. സ്ഥാപനത്തിൽ പരിശോധന നടത്താനും പ്രവർത്തനസമയം നിജപ്പെടുത്തി ലൈസൻസ് നൽകാനും കോടതി നിർദേശിച്ചു. പുതിയ ഉദ്യോഗസ്ഥനായ ഹാരിസ് ഇതിന് 25,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഉദ്യോഗസ്ഥൻ കൈക്കൂലി ചോദിക്കുന്നത് ഫോണിൽ റെക്കൊഡ് ചെയ്ത ഉടമ വിജിലൻസിനെ സമീപിച്ചു. വിജിലൻസ് ഏൽപിച്ച പണം ഉടമയിൽനിന്ന് വാങ്ങി പുറത്തേക്ക് പോകുന്നതിനിടെയാണ് ഹാരിസിനെ പിടികൂടിയത്. മുൻ പിസിബി ഉദ്യോഗസ്ഥൻ ജോസ്മോൻ കേസിൽ രണ്ടാം പ്രതിയാണ്. വിജിലൻസ് എസിപി വി ജി വിനോദ്കുമാറിന്റെ നിർദേശപ്രകാരം ഡിവൈഎസ്പിമാരായ കെ എ വിദ്യാധരൻ, എ കെ വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്.



from Kerala || Deshabhimani ​Online ​News https://ift.tt/3mbsZ4K
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages