തിരുവനന്തപുരം > പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനുള്ള ബാങ്കിങ് നിയമ ഭേദഗതി നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ നേതൃത്വത്തിൽ ഇന്നും നാളെയും ജീവനക്കാർ പണിമുടക്കും. രാജ്യവ്യാപകമായ പ്രതിഷേധത്തിൽ പൊതുമേഖല, സ്വകാര്യ, ഗ്രാമീണ ബാങ്കുകൾ അടഞ്ഞുകിടക്കും. 10 ലക്ഷം ജീവനക്കാരാണു പണിമുടക്കുന്നത്. എസ്ബിഐ സേവനങ്ങളെയും പഞ്ചാബ് നാഷണൽ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ആർബിഎൽ ബാങ്ക് എന്നിവയുടെ പ്രവർത്തനത്തെയും രണ്ട് ദിവസത്തെ പണിമുടക്ക് ബാധിക്കും.
from Kerala || Deshabhimani Online News https://ift.tt/3F3kXSX
via IFTTT
No comments:
Post a Comment