ഫറോക്ക് > എഴുത്തുകാരനും ഫറോക്ക് ഗവ. ഗണപത് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എസ് എസ് റിട്ട. അധ്യാപകനുമായ രാജൻ പുറ്റെക്കാട് (74) അന്തരിച്ചു. നിരവധി കഥകൾ രചിച്ചിട്ടുണ്ട്.
പുതിയ എഴുത്തുകാരെ പ്രോൽസാഹിപ്പിക്കുന്നതിനായി മയിൽപ്പീലി, നവോദയം, ശൈലി തുടങ്ങിയ പേരുകളിൽ കൈയെഴുത്തു മാസികകൾ പ്രസിദ്ധീകരിച്ചു. ആകാശവാണിയുടെ ബാലലോകം, ശിശു ലോകം പരിപാടികളിൽ അവതാരകനായിരുന്നു. നമ്പൂര്യച്ചനും കള്ളനും, മാമ്പഴം എന്നിവ പ്രധാന കൃതികളാണ്. വിഗ്രഹം എന്ന കഥയ്ക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചു.
ഭാര്യ: പരേതതയായ ശ്യാമള (റിട്ട. അധ്യാപിക, ജിജിവിഎച്ച്എസ്എസ്). മക്കൾ: ശീതൾ, ശാദുൽ. മരുമക്കൾ: ഷൈനുകുമാർ, അപർണ. സംസ്കാരം പുറ്റേക്കാട് പുറ്റത്തിൽ വീട്ടുവളപ്പിൽ നടന്നു.
from Kerala || Deshabhimani Online News https://ift.tt/3wH1Vyh
via IFTTT
No comments:
Post a Comment