ലഹരി ഉപയോഗിക്കുന്നവര്‍ ഇരകള്‍; കേന്ദ്രം നിയമഭേദഗതിക്കൊരുങ്ങുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 12, 2021

ലഹരി ഉപയോഗിക്കുന്നവര്‍ ഇരകള്‍; കേന്ദ്രം നിയമഭേദഗതിക്കൊരുങ്ങുന്നു

ന്യൂഡല്ഹി> രാജ്യത്ത് ലഹരി മരുന്ന് ഉപയോഗത്തില് നിയമഭേദഗതി കൊണ്ടുവരാനൊരുങ്ങി കേന്ദ്രം.ഇതിനായി നാര്ക്കോട്ടിക് ഡ്രഗ്സ് ആന്ഡ് സൈക്കോട്രോപിക് സബ്സ്റ്റന്സസ് ആക്ട് കേന്ദ്രസര്ക്കാര് ഭേദഗതി ചെയ്യും.

ലഹരി വസ്തുകള് ഉപയോഗിക്കുന്നവരെ ഇരകളായി പരിഗണിക്കാനും പിഴയും തടവുശിക്ഷയും ഒഴിവാക്കാനുമാണ് കേന്ദ്രസര്ക്കാര് ആലോചിക്കുന്നത്.ചെറിയ തോതില് മയക്കുമരുന്ന് അടക്കമുള്ള ലഹരി പദാര്ഥങ്ങള് ഉപയോഗിക്കുന്നത് കുറ്റകരമല്ലാത്ത വിധം നിലവിലെ നിയമം പരിഷ്കരിക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. എന്ഡിപിഎസ്എ നിയമത്തിന്റെ 27-ാം വകുപ്പില് ഭേദഗതി കൊണ്ടുവരാനാണ് കേന്ദ്രം ആലോചിക്കുന്നത്.അതേസമയം ലഹരിക്കടത്ത് ക്രിമിനല് കുറ്റമായി തന്നെ തുടരും. സാമൂഹിക നീതിവകുപ്പിന്റെ നിര്ദേശത്തെ തുടര്ന്നാണ് നടപടി.

നിലവില് ലഹരി പദാര്ഥങ്ങള് ഉപയോഗിക്കുന്നത് 27-ാം വകുപ്പ് പ്രകാരം കുറ്റകരമാണ്. പിഴയും ആറ് മാസം വരെ തടവ് ശിക്ഷയും ലഭിക്കുന്ന കുറ്റമായിരുന്നു ഇത്.അതേസമയം എത്ര അളവില് വരെ ലഹരി ഉപയോഗിക്കാം എന്നത് അടക്കമുള്ള കാര്യങ്ങളില് കേന്ദ്രസര്ക്കാര് വ്യക്തത വരുത്തിയിട്ടില്ല. വരും ദിവസങ്ങളില് ഇക്കാര്യത്തില് കൂടുതല് വ്യക്ത വരും.



from Kerala || Deshabhimani ​Online ​News https://ift.tt/3C4hy4d
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages