മുല്ലപ്പെരിയാറിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു; പുറത്തുവിടുന്നത് സെക്കന്റില്‍ 772 ഘനയടി വെള്ളം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 17, 2021

മുല്ലപ്പെരിയാറിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു; പുറത്തുവിടുന്നത് സെക്കന്റില്‍ 772 ഘനയടി വെള്ളം

ഇടുക്കി മുല്ലപ്പെരിയാറിൽ രണ്ട് സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. മൂന്ന്, നാല് ഷട്ടറുകളാണ് തുറന്നത്. സെക്കന്റില്‍ 772 ഘനയടി വെള്ളമാണ് തുറന്നു വിടുന്നത്. ഡാമിലെ ജലനിരപ്പ് 141 അടി എത്തിയതോടെയാണ് ഷട്ടര്‍ തുറക്കാന്‍ തമിഴ്‌നാട് തീരുമാനിച്ചത്.

ഷട്ടര്‍ തുറന്ന് കൂടുതലായ ജലം പുറത്തേക്ക് ഒഴുക്കുന്നതിനാല്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണണെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടുക്കി അണക്കെട്ട് തുറക്കാനും തീരുമാനമായി.

അതേസമയം രാവിലെ 10 മണിക്കാണ് ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി വിടുക. ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രാദേശത്ത് ശക്തമായ മഴ തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ്, അപ്പര്‍ റൂള്‍ ലെവലായ 2400.03 അടിക്ക് മുകളിലെത്തുന്നതിന് സാധ്യതയുള്ളതിനാല്‍ അധിക ജലം ക്രമീകരിക്കുന്നതിനായി ആണ് തുറക്കുന്നത്.



from ഇ വാർത്ത | evartha https://ift.tt/3Hr7Cpj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages