യുപിയിൽ നിന്നും ബിജെപിയെ തുടച്ചുനീക്കും; തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചനയുമായി അഖിലേഷ് യാദവ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 17, 2021

യുപിയിൽ നിന്നും ബിജെപിയെ തുടച്ചുനീക്കും; തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചനയുമായി അഖിലേഷ് യാദവ്

ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ താൻ മത്‌സരിക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പിൽ ഒരിക്കലും സ്വയം മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഉത്തര്‍പ്രദേശില്‍ മത്സരിക്കുമെന്നാണ് അഖിലേഷ് പറഞ്ഞത്.

മാത്രമല്ല, സംസ്ഥാനത്തു നിന്നും ബിജെപിയെ തുടച്ചുനീക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു. സംസ്ഥാന. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റാലിയില്‍ വെച്ച് ദേശീയ മാധ്യമമായ എന്‍ഡിടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തനിക്കെതിരെയും സമാജ്‌വാദി പാര്‍ട്ടിക്കെതിരെയുംനിരന്തരം വിമര്‍ശനമുന്നയിക്കുന്ന അമിത് ഷായ്‌ക്കെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു.‘ബിജെപി തുടർച്ചയായി കള്ളം പ്രചരിപ്പിക്കുകയാണ്. ഇപ്പോള്‍ രാജ്യത്തെ ഇന്ധന വില എത്രയാണ്. തൊഴിലില്ലായ്മ രൂക്ഷമായിരിക്കുകയാണ്. ഇവിടെ കൂടിയിരിക്കുന്ന ഏതെങ്കിലും കര്‍ഷകനോട് അവരുടെ വയലില്‍ വിളവുണ്ടോ എന്ന് ചോദിക്കൂ. ഉള്ള വിളവുകള്‍ക്ക് വില ലഭിക്കുന്നുണ്ടോ എന്ന് ചോദിക്കൂ,’ അഖിലേഷ് പറഞ്ഞു.



from ഇ വാർത്ത | evartha https://ift.tt/3npp7y1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages