
ടൊവിനൊ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് വാശി. തെന്നിത്യയിലെ ഒന്നാം നമ്പർ നായികയായ കീര്‍ത്തി സുരേഷാണ് ഇതിൽ നായികയായി എത്തുന്നത്. വാശി എന്ന് പേര് നൽകിയിട്ടുള്ള ചിത്രം കുറച്ചുനാള്‍ മുമ്പ് പ്രഖ്യാപിച്ചതാണ്.
കഴിഞ്ഞ ദിവസം പൂജ ചടങ്ങുകളോടെ ചിത്രത്തിന് തുടക്കമായതായി ടൊവിനൊ തോമസ് തന്നെയാണ് അറിയിച്ചത്. രേവതി കലാമന്ദിർ ആണ് ചിത്രം നിര്‍മിക്കുന്നത്. പിതാവ് നിർമിക്കുന്ന സിനിമയിൽ മകള്‍ കീർത്തി സുരേഷ് ആദ്യമായി നായികയാകുകയാണ് വാശിയിലൂടെ. അതേസമയം, നടൻ എന്ന നിലയിലും ശ്രദ്ധേയനായ വിഷ്ണു ജി രാഘവ് വാശി സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകതയും ഉണ്ട്.
from ഇ വാർത്ത | evartha https://ift.tt/3oDkBf1
via IFTTT
No comments:
Post a Comment