കട്ടപ്പന
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് ആഡംബരവാഹനം വാടകയ്ക്കെടുത്ത് തമിഴ്നാട്ടിൽ കൊണ്ടുപോയി വിൽക്കുന്ന സംഘത്തിലെ പ്രധാനിയെ അറസ്റ്റ് ചെയ്തു. കട്ടപ്പന വെള്ളയാംകുടി കൂനംപാറയിൽ ജോമോനെ(ടോം–- 44) തമിഴ്നാട്ടിലെ തേനിയിൽനിന്നാണ് പിടികൂടിയത്.
സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലായി ഇയാൾക്കെതിരെ കേസുണ്ട്. അന്വേ ഷണം ഊർജിതമായതോടെ തമിഴ്നാട്ടിലേക്ക് കടന്നു. ചെറിയ വാടയ്ക്ക് വാഹനങ്ങൾ വാടകയ്ക്കെടുത്ത് തമിഴ്നാട്ടിൽ വിൽക്കുകയാണ് രീതി. ഇതു സംബന്ധിച്ച് ഒട്ടേറെപ്പേർ ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്. വിവിധ ബാങ്കുകളിൽനിന്ന് കോടിക്കണക്കിന് രൂപ വായ്പ ശരിയാക്കാം എന്നുപറഞ്ഞ് കമീഷൻ ഇനത്തിൽ ലക്ഷക്കണക്കിന് രൂപ മുൻകൂറായി വാങ്ങി തട്ടിപ്പ് നടത്തിയതായും പരാതിയുണ്ട്. നിരവധി ക്ഷേത്രങ്ങളിലെ മോഷണക്കേസിലും പാലക്കാട് ആലത്തൂർ ബിവറേജ് ഷോറൂം കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലും വിചാരണ നേരിടുകയാണ്.
കോട്ടയം, എറണാകുളം ജില്ലകളിലെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണ പരമ്പര നടത്തിയതിന് ജോമോനെ 2015ൽ കട്ടപ്പനയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. 2012ൽ മൂവാറ്റുപുഴയിൽ സൂപ്പർമാർക്കറ്റ് നടത്തി മോഷണസ്വഭാവമുള്ള ആളുകളെ ജീവനക്കാരായി നിയമിച്ചു. അവരുമായി പോയാണ് ആരാധനാലയങ്ങളിൽ മോഷണം നടത്തിയിരുന്നത്. മോഷണം നടത്തി കിട്ടുന്ന പണം സൂപ്പർമാർക്കറ്റ് വഴിയാണ് ചെലവാക്കിയിരുന്നത്. ഈ കേസിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.
from Kerala || Deshabhimani Online News https://ift.tt/3oqddoP
via IFTTT
No comments:
Post a Comment