ജുഡീഷ്യൽ കമീഷന്റെ പ്രവർത്തനം സ്റ്റേ ചെയ്ത കേസ്‌ : സർക്കാരിന്റെ അപ്പീൽ മാറ്റി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 1, 2021

ജുഡീഷ്യൽ കമീഷന്റെ പ്രവർത്തനം സ്റ്റേ ചെയ്ത കേസ്‌ : സർക്കാരിന്റെ അപ്പീൽ മാറ്റി


കൊച്ചി
ഡോളർകടത്ത് കേസിൽ ജുഡീഷ്യൽ കമീഷന്റെ പ്രവർത്തനം സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ സർക്കാരിന്റെ അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി.

മുഖ്യമന്ത്രിക്കെതിരെ കള്ളത്തെളിവുണ്ടാക്കാൻ ഇഡി ശ്രമിച്ചത് അന്വേഷിക്കാനാണ് സർക്കാർ ജസ്റ്റിസ് വി കെ മോഹനൻ കമീഷനെ നിയോഗിച്ചത്. കേന്ദ്ര ഏജൻസിക്കെതിരെ അന്വേഷണം നടത്താൻ ജുഡീഷ്യൽ കമീഷന് അധികാരമില്ലെന്ന എൻഫോഴ്സ്മെന്റ് വാദം കണക്കിലെടുത്താണ് സിംഗിൾ ബെഞ്ച് കമീഷന്റെ പ്രവർത്തനം തടഞ്ഞത്.

സിംഗിൾ ബെഞ്ചിന് തെറ്റുപറ്റിയെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടർ ഹർജി നൽകാൻ അവകാശമുള്ള നിയമാനുസൃത അധികാരിയാണെന്ന കണ്ടെത്തൽ ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ അപ്പീൽ. എൻഫോഴ്സ്മെന്റ് ഹർജിയിൽ കക്ഷി ചേർത്തിരുന്നെങ്കിലും സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവിൽ മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചിരുന്നില്ല. സംസ്ഥാന സർക്കാരിനെതിരെ കേന്ദ്ര സർക്കാരിലെ ഒരു വകുപ്പ് മാത്രമായ ഇഡി നൽകുന്ന ഹർജി നിലനിൽക്കില്ലെന്നാണ് സർക്കാരിന്റെ വാദം.

സ്വപ്ന സുരേഷിന്റെ ശബ്ദരേഖയും തെളിവു നൽകാൻ സമ്മർദം ചെലുത്തിയെന്ന് ചൂണ്ടിക്കാട്ടി സന്ദീപ് നായർ വിചാരണക്കോടതി ജഡ്ജിക്ക് എഴുതിയ കത്തും അനുബന്ധ തെളിവുകളും കണക്കിലെടുത്താണ് സർക്കാർ കമീഷനെ നിയോഗിച്ചത്.



from Kerala || Deshabhimani ​Online ​News https://ift.tt/3ipYupZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages