വ്യവസായ പരാതികൾ: ഡാഷ്‌ ബോർഡ്‌ സജ്ജം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 1, 2021

വ്യവസായ പരാതികൾ: ഡാഷ്‌ ബോർഡ്‌ സജ്ജം


തിരുവനന്തപുരം
വ്യവസായികളെ നേരിൽ കാണാനും അവർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുമായി വ്യവസായവകുപ്പ് സംഘടിപ്പിക്കുന്ന മീറ്റ് ദ മിനിസ്റ്റർ അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കാൻ ഡാഷ്ബോർഡ് സജ്ജമായി. www.industrvb.kerala.gov.in എന്ന വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഈ സംവിധാനം.

പരാതിയുടെ സുതാര്യത ഉറപ്പുവരുത്താനും ജനങ്ങൾക്ക് വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനുമാണ് ഡാഷ്ബോർഡ് തയ്യാറാക്കിയത്. ഒരു മാസംകൊണ്ട് എല്ലാ പരാതിയും പൂർണമായി പരിഹരിക്കുകയാണ് ലക്ഷ്യം.

അദാലത്തിൽ ലഭിച്ച പരാതികളും തൽസ്ഥിതി വിവരങ്ങളും ഇതിൽ ലഭിക്കും. ലഭിച്ച പരാതികൾ, തീർപ്പാക്കിയ പരാതികൾ, തീർപ്പാക്കാനുള്ള പരാതികൾ എന്നിങ്ങനെ വേർതിരിച്ചുള്ള വിവരം ഉണ്ടാകും.

മീറ്റ് ദ മിനിസ്റ്റർ: 10 ജില്ലയിൽ പൂർത്തിയായി
വ്യവസായമന്ത്രി പി രാജീവിന്റെ മീറ്റ് ദ മിനിസ്റ്റർ പരിപാടി 10 ജില്ലയിൽ പൂർത്തിയായി. എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, കൊല്ലം, തൃശൂർ, ആലപ്പുഴ, കണ്ണൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് പൂർത്തിയായത്. ഇവിടങ്ങളിൽ ലഭിച്ച 1328 പരാതിയിൽ 618 എണ്ണം തീർപ്പായി. തുടർനടപടിക്കായി 143 പരാതിയും ഇതര വകുപ്പുമായി ബന്ധപ്പെട്ട 299 പരാതിയും സർക്കാരിന്റെ തീരുമാനത്തിലേക്ക് 179 പരാതിയുമായി തരംതിരിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/3uvazim
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages