ഒറ്റപ്പാലത്ത്‌ വീട്ടമ്മയുടെ കൊലപാതകം: സഹോദരിയുടെ മകളും മകനും പിടിയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 9, 2021

ഒറ്റപ്പാലത്ത്‌ വീട്ടമ്മയുടെ കൊലപാതകം: സഹോദരിയുടെ മകളും മകനും പിടിയിൽ


പാലക്കാട്> ഒറ്റപ്പാലത്ത് വീട്ടമ്മ ഖദീജ കൊല്ലപ്പെട്ട കേസിൽ രണ്ട് പേര് കൂടി പിടിയില്. ഖദീജയുടെ സഹോദരിയുടെ മകള് ഷീജ, പതിമൂന്നുകാരനായ മകന് എന്നിവരാണ് പിടിയിലായത്. ഒറ്റപ്പാലത്തെ ലോഡ്ജില് നിന്നാണ് ഇവര് പിടിയിലായത്. ഷീജയുടെ മകന് യാസിറിനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

ഇന്നലെ വൈകീട്ടാണ് ഖദീജ കൊല്ലപ്പെട്ട വിവരം പുറത്തറിയുന്നത്. റെയില്വേ സ്റ്റേഷന് റോഡില് ഖദീജയ്ക്കൊപ്പമായിരുന്നു ഷീജയും പ്രായപൂര്ത്തിയാകാത്ത മകനും താമസിച്ചിരുന്നത്. ഇവരുടെ മറ്റൊരു മകന് യാസിര് മുംബൈയില് നിന്ന് നാട്ടിലെത്തിയത് കഴിഞ്ഞ ദിവസമാണ്.

ഇന്നലെ ഉച്ചയോടെ ഒറ്റപ്പാലത്തെ ജ്വല്ലറിയില് സ്വര്ണാഭരണം വിൽക്കാൻ വയ്ക്കാന് ഷീജയും മക്കളും എത്തിയിരുന്നു. ഉടമ ഗിരീഷിനും ഇദ്ദേഹത്തിന്റെ സുഹൃത്തും സബ് ഇന്സ്പെക്ടറായി വിരമിച്ച പ്രമോദിനും തോന്നിയ സംശയമാണ് പൊലീസിനെ അറിയിക്കാന് കാരണമായത്. തുടർന്നുള്ള അന്വേഷണത്തിൽ സ്വര്ണം ഖദീജയുടേതാണെന്ന് വ്യക്തമായത്. ബന്ധുക്കളായതിനാല് പരാതിയില്ലെന്ന് ഖദീജ അറിയിച്ചതോടെ പൊലീസ് കേസ് രജിസ്റ്റര് ചെയ്തില്ല. വൈകീട്ട് ഇതേ ജ്വല്ലറിയില് സ്വര്ണം വില്ക്കാന് യാസിര് എത്തി. തുടഹന്ന് പൊലീസ് ഖദീജയുടെ വീട്ടില് എത്തിയപ്പോഴാണ് കൈത്തണ്ടയില് മുറിവേറ്റ നിലയിൽ മൃതദേഹം കണ്ടത്.



from Kerala || Deshabhimani ​Online ​News https://ift.tt/3BZ8Jck
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages