ഉന്നത വിദ്യാഭ്യാസം: സമഗ്ര പരിഷ്‌കരണത്തിന് മൂന്ന് കമീഷന്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 9, 2021

ഉന്നത വിദ്യാഭ്യാസം: സമഗ്ര പരിഷ്‌കരണത്തിന് മൂന്ന് കമീഷന്‍

തിരുവനന്തപുരം > ഉന്നത വിദ്യാഭ്യാസ മേഖലയുടെ കാലോചിത പരിഷ്കാരത്തിന് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ മൂന്ന് കമീഷനെ നിയോഗിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയെ സമൂലമായി പരിഷ്കരിക്കൽ, സർവകലാശാലകളുടെ നിയമങ്ങൾ പരിഷ്കരിക്കൽ, സർവകലാശാലകളിലെ പരീക്ഷാ നടത്തിപ്പ് പരിഷ്കരിക്കൽ എന്നിവയെക്കുറിച്ച് പഠിച്ച് മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമീഷനുകളെ നിയോഗിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കമീഷനുകളുടെ വിശദാംശങ്ങൾ:

ഉന്നതവിദ്യാഭ്യാസ മേഖല സമഗ്ര പരിഷ്കരണം: ദില്ലി സർവകലാശാല സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ പ്രൊഫസർ ഡോ. ശ്യാം ബി മേനോൻ ( ചെയർമാൻ), ചെന്നൈ ഐഐടി ഫിസിക്സ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഡോ. ടി പ്രദീപ് (കൺവീനർ), എംജി വിസി ഡോ. സാബു തോമസ്, ജെഎൻയു പ്രൊഫസർ ഡോ. ഐഷാ കീദ്വായ്, സംസ്ഥാന ആസൂത്രണബോർഡ് അംഗം പ്രൊഫ. രാംകുമാർ, കണ്ണൂർ പ്രൊ. വിസി ഡോ. സാബു അബ്ദുൽ ഹമീദ്, കലിക്കറ്റ് സർവകലാശാല റിട്ട. പ്രൊഫസർ ഡോ. എം വി നാരായണൻ (അംഗങ്ങൾ ).

സർവകലാശാല നിയമപരിഷ്കാര കമീഷൻ : നുവാൽസ് മുൻ വിസി ഡോ. എൻ കെ ജയകുമാർ (ചെയർമാൻ), കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രൻ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഗവേണിങ് ബോഡി അംഗം ഡോ. ജോയ് ജോബ് കളവേലിൽ, മലപ്പുറം ഗവ. കോളേജ് പ്രിൻസിപ്പൽ ഡോ. കെ ദാമോദരൻ, ഹൈക്കോടതിയിലെ അഡ്വ. പി സി ശശിധരൻ (അംഗങ്ങൾ)

പരീക്ഷാ പരിഷ്കരണ കമീഷൻ: എം ജി പ്രൊ വിസി ഡോ. സി ടി അരവിന്ദകുമാർ (ചെയർമാൻ), കെടിയു രജിസ്ട്രാർ ഡോ. എ പ്രവീൺ, കലിക്കറ്റ് മുൻ രജിസ്ട്രാർ ഡോ. സി എൽ ജോഷി, കേരള രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാർ (അംഗങ്ങൾ).



from Kerala || Deshabhimani ​Online ​News https://ift.tt/3l8Ax73
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages