കൊച്ചി > വേങ്ങൂര് പഞ്ചായത്ത് 11-ാം വാര്ഡില് നടന്ന ഉപതെരഞ്ഞെടുപ്പില് എല്ഡിഎഫിന് ജയം. 19 വോട്ടീന്റെ ഭൂരിപക്ഷത്തിലാണ് എല്ഡിഎഫിലെ പി വി പീറ്റര് സീറ്റ് നിലനിര്ത്തിയത്.
പിറവം നഗരസഭ അഞ്ചാം ഡിവിഷനില് നടന്ന ഉപതെരഞ്ഞെടുപ്പില് യുഡിഎഫ് വിജയിച്ചു. കേരള കോണ്ഗ്രസ് ജോസഫ് വിഭാഗത്തിലെ സിനി ജോയി 205 വോട്ടുകള്ക്കാണ് എല്ഡിഎഫിലെ അഞ്ജു മനുവിനെ പരാജയപ്പെടുത്തിയത്. ആകെ പോള് ചെയ്ത 687 വോട്ടില് എല്ഡിഎഫിന് 241 വോട്ടും യുഡിഎഫിന് 446 വോട്ടും ലഭിച്ചു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില് എല്ഡിഎഫ് ഇവിടെ വിജയിച്ചിരുന്നു.
from Kerala || Deshabhimani Online News https://ift.tt/3lW3OEf
via IFTTT
No comments:
Post a Comment