ഉപതെരഞ്ഞെടുപ്പ്: മുട്ടാറില്‍ എല്‍ഡിഎഫിന് വിജയം; എലിക്കുളത്ത് യുഡിഎഫ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 11, 2021

ഉപതെരഞ്ഞെടുപ്പ്: മുട്ടാറില്‍ എല്‍ഡിഎഫിന് വിജയം; എലിക്കുളത്ത് യുഡിഎഫ്

ആലപ്പുഴ > ആലപ്പുഴ മുട്ടാര് പഞ്ചായത്ത് അഞ്ചാംവാര്ഡില് നടന്ന ഉപതെരഞ്ഞെടുപ്പില് എല്ഡിഎഫിന് വിജയം. യുഡിഎഫ്, എല്ഡിഎഫ് സ്ഥാനാര്ത്ഥികള്ക്ക് 168 വോട്ട് വീതം ലഭിച്ചതോടെ നറുക്കെടുപ്പിലൂടെയായിരുന്നു വിജയിയെ തീരുമാനിച്ചത്. സിപിഐ എം സ്വതന്ത്രന് ആന്റണി (മോനിച്ചന്)യാണ് വിജയിച്ചത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു അഞ്ചാംവാര്ഡ്. ബിജെപി സ്ഥാനാര്ത്ഥിക്ക് ആറ് വോട്ടാണ് ലഭിച്ചത്.

എലിക്കുളം ഉപതെരഞ്ഞെടുപ്പ്: യുഡിഎഫിന് വിജയം

പൊന്കുന്നം > എലിക്കുളം പഞ്ചായത്ത് 14-ാം വാര്ഡിലെ ഉപതെരഞ്ഞെടുപ്പില് യുഡിഎഫിന് വിജയം. കോണ്ഗ്രസ് സ്ഥാനാര്ത്ഥി ജെയിംസ് ജീരകത്തില് 159 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എട്ട് സ്ഥാനാര്ത്ഥികള് മത്സര രംഗത്തുണ്ടായിരുന്ന തെരഞ്ഞെടുപ്പില് എന്ഡിഎ സ്ഥാനാര്ത്ഥി ജയപ്രകാശ് വടകരക്ക് മൂന്ന് വോട്ട് മാത്രമാണ് ലഭിച്ചത്. കേരള കോണ്ഗ്രസ്(എം) ലെ ടോമി ഇടയോടിയിലായിരുന്നു എല്ഡിഎഫ് സ്ഥാനാര്ത്ഥി. വോട്ട് നില യുഡിഎഫ്: 512, എല്ഡിഎഫ്:353, എന്ഡിഎ:3.

കഴിഞ്ഞ തിരഞ്ഞെടുപ്പില് സീറ്റ് നല്കാത്തതിനെ തുടര്ന്ന് കോണ്ഗ്രസില് നിന്ന് രാജിവെച്ച് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ജോജോ ചീരാംകുഴി അന്തരിച്ചതിനെ തുടര്ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 16 അംഗം പഞ്ചായത്തില് ഭരണം എല്ഡിഎഫിനൊപ്പമാണ്.

നിലവിലെ കക്ഷി നില: എല്ഡിഎഫ്: 9, യുഡിഎഫ്: 5, ബിജെപി :2.



from Kerala || Deshabhimani ​Online ​News https://ift.tt/2VFmsWd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages