കൊച്ചി > കൗണ്സിലര്മാര്ക്ക് പണക്കിഴി നല്കിയ സംഭവത്തില് തൃക്കാക്കര നഗരസഭയില് ചെയര്പേഴ്സണെതിരെ പ്രതിപക്ഷ പ്രതിഷേധം. എല്ഡിഎഫ് അംഗങ്ങള് നഗരസഭാ ഹാളിനുമുന്നില് കുത്തിയിരുന്ന് പ്രതിഷേധിച്ചു. സമരം ശക്തമായതോടെ ചെയര്പേഴ്സണ് അജിത തങ്കപ്പന് ഹാളിലേക്ക് കടക്കാനായില്ല. തുടര്ന്ന് അധ്യക്ഷയുടെ ചേംബറിലിരുന്ന് യോഗം ചേര്ന്നതായി അജിത തങ്കപ്പന് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല് യോഗത്തില് സെക്രട്ടറി പങ്കെടുത്തില്ല.
നഗരസഭയുടെ വികസനം ചര്ച്ച ചെയ്യുന്നവേദിയില് അഴിമതിക്കാരിയായ ചെയര്പേഴ്സന്റെ സാന്നിധ്യം അംഗീകരിക്കില്ലെന്ന് എല്എഡിഎഫ് അംഗങ്ങള് പറഞ്ഞു. പണക്കിഴി നല്കിയ നഗരസഭാധ്യക്ഷ അജിത തങ്കപ്പന് രാജിവെക്കണമെന്നാണ് എല്ഡിഎഫ് ആവശ്യം. നഗരസഭയ്ക്ക് പുറത്തും എല്ഡിഫ് സമരം സംഘടിപ്പിക്കുന്നുണ്ട്.
from Kerala || Deshabhimani Online News https://ift.tt/3Dm3FQD
via IFTTT
No comments:
Post a Comment