പരീക്ഷക്ക് മുന്നോടിയായി ക്ലാസ് മുറികളും സ്‌കൂ‌ളുകളും ശുചീകരിക്കാം; സംഘടനകളോട് മന്ത്രിയുടെ അഭ്യർത്ഥന - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 27, 2021

പരീക്ഷക്ക് മുന്നോടിയായി ക്ലാസ് മുറികളും സ്‌കൂ‌ളുകളും ശുചീകരിക്കാം; സംഘടനകളോട് മന്ത്രിയുടെ അഭ്യർത്ഥന

തിരുവനന്തപുരം > പ്ലസ് വൺ പരീക്ഷക്ക് മുന്നോടിയായി സെപ്റ്റംബർ 2,3,4 തീയതികളിൽ പൊതുജന പങ്കാളിത്തത്തോടെ ക്ലാസ് മുറികളും സ്കൂളുകളും ശുചീകരിക്കും. പ്രധാനമായും അണുനശീകരണ പ്രവർത്തനങ്ങളാണ് നടത്തുക. ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് രൂപീകരിച്ച തദ്ദേശഭരണ സ്ഥാപന പ്രതിനിധി ചെയർമാനും സ്കൂൾ പ്രിൻസിപ്പൽ കൺവീനറുമായ സമിതി ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. എംഎൽഎമാർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്ന് മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു.
ഓഗസ്റ്റ് 31 മുതൽ സെപ്തംബർ 4 വരെ മാതൃകാ പരീക്ഷകൾ നടത്തും. കുട്ടികൾക്ക് ചോദ്യപേപ്പർ അതാത് ദിവസം രാവിലെ ഹയർസെക്കൻഡറി പോർട്ടൽ വഴി നൽകും. കുട്ടികൾക്ക് വീട്ടിൽ ഇരുന്ന് പരീക്ഷയെഴുതാം. പരീക്ഷക്കു ശേഷം അധ്യാപകരോട് ഓൺലൈനിൽ സംശയ ദൂരീകരണവും നടത്താം.
പരീക്ഷയുമായി ബന്ധപ്പെട്ട് ആർഡിഡിമാർ, എഡിമാർ, ജില്ലാ കോ - ഓഡിനേറ്റർമാർ, അസിസ്റ്റന്റ് കോ - ഓർഡിനേറ്റർമാർ എന്നിവർ പങ്കെടുക്കുന്ന യോഗം മന്ത്രി നാളെ രാവിലെ 10.30 ന് വിളിച്ചു ചേർത്തിട്ടുണ്ട്. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ എല്ലാ സ്കൂളുകളിലേയും ചീഫ് സൂപ്രണ്ടുമാരുടെ യോഗം ഓൺലൈനായി ചേർന്നിരുന്നു.
മൊത്തം 2027 കേന്ദ്രങ്ങളിൽ ആണ് പരീക്ഷ നടക്കുന്നത്. ഗൾഫിൽ എട്ട് കേന്ദ്രങ്ങളിലും ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രത്തിലും മാഹിയിൽ ആറ് കേന്ദ്രങ്ങളിലും പരീക്ഷ നടക്കുന്നുണ്ട്. കോവിഡ് ബാധിച്ച കുട്ടികൾക്ക് പരീക്ഷ എഴുതാൻ പ്രത്യേക ക്ലാസ് മുറികൾ ഒരുക്കും. ഈ കുട്ടികളുടെ ഉത്തരക്കടലാസുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രത്യേകം കവറുകളിലാക്കി സൂക്ഷിക്കും.


from Kerala || Deshabhimani ​Online ​News https://ift.tt/3sUXrCn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages