ന്യൂഡല്‍ഹി> ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. എക്സ്- റേ ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന രാജപ്പന് എകെ (60) ആണ് മരിച്ചത്. 30 വര്‍ഷമായി ഇദ്ദേഹം ഡല്‍ഹിയില്‍ കുടുംബവുമൊന്നിച്ച് സ്ഥിരതാമസമായിരുന്നു. ശനിയാഴ്ചയാണ് കോവിഡ് ബാധിച്ച് മരിച്ചത്. ജയ് മാ താരാ ക്ലനിക്കിലെ പാരാ മെഡിക്കല്‍ സെക്ഷനില്‍ ജോലി ചെയ്തുവരികയായിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് രോഗബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു ഇദ്ദേഹത്തെ.
എന്നാല്‍ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ശനിയാഴ്ച മരിച്ചു. മൃതദേഹം സംസ്കരിച്ചു.
from Kerala || Deshabhimani Online News https://ift.tt/2BGYXla
via IFTTT
No comments:
Post a Comment