"തുന്നൽ ടീച്ചർ എന്താ ടീച്ചറല്ലേ?' ശൈലജ ടീച്ചറുടെ വൈറലായ ആ ചോദ്യം അനുകരിച്ച് വീണ്ടുമെത്തിയിരിക്കുകയാണ് ആവർത്തന എന്ന കൊച്ചുമിടുക്കി. മുൻപ് നിയമസഭയിൽ ശൈലജ ടീച്ചർ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ അനുകരിച്ച് മുന്പും ആവർത്തന ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ടെലിവിഷൻ പരിപാടിക്കിടെ ടീച്ചർ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് കൊടുത്ത മറുപടി അതേ ഭാവത്തോടെയാണ് ആവർത്തന അവതരിപ്പിക്കുന്നത്.
പെണ്ണാണ് ഭരിക്കുന്നതിൽ എന്താ കുഴപ്പം എന്ന ഭാഗമായിരുന്നു നേരത്തെ ആവർത്തന അനുകരിച്ച് കയ്യടി നേടിയത്. ഇത് കണ്ട് ആവര്ത്തനയെ മന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരുന്നു. വാക്കുകളിലും വേഷത്തിലുമെല്ലാം മന്ത്രിയെ പകർത്തി വച്ചാണ് ആവർത്തനയുടെ പ്രകടനം.
ശൈലജ ടീച്ചറെപ്പോലെ മുടിയൊക്കെ പൊക്കിക്കെട്ടി കണ്ണടയും സാരിയുമൊക്കെ അണിഞ്ഞാണ് അവതരണം. നിറയെ ടിക്ടോക് വിഡിയോകൾ ചെയ്യാറുണ്ട് ആവർത്തന. ഈ പുതിയ വിഡിയോയും പെട്ടെന്നു തന്നെ വൈറലായി. അഭിനന്ദനങ്ങൾ കൊണ്ടു മൂടുകയാണ് വിഡിയോയ്ക്കു താഴെ. വിഡിയോ കാണാം.
from Kerala || Deshabhimani Online News https://ift.tt/3dHF2jZ
via IFTTT
No comments:
Post a Comment