ഇ വാർത്ത | evartha
കർശനമായ ചെലവ് ചുരുക്കൽ നടപടികൾ സ്വീകരിക്കേണ്ടി വരും: പ്രവാസികൾക്ക് സൗദി അറേബ്യയുടെ മുന്നറിയിപ്പ്

കോവിഡ് വ്യാപനത്തിന്റെ ഭാഗമായി കർശനമായ ചെലവ് ചുരുക്കൽ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നു മുന്നറിയിപ്പുനൽകി സൗദി അറേബ്യ. വൈറസ് വ്യാപനത്തിന് ഭാഗമായുള്ള പ്രതിസന്ധികളും പ്രത്യാഘാതങ്ങളും ഏറെനാൾ നിലനിലനിൽക്കുമെന്നും സൗദി ആരോഗ്യമന്ത്രി മുഹമ്മദ് അൽ ജാദൻ വ്യക്തമാക്കി.
കോവിഡ് വ്യാപനത്തിനു ശേഷമുള്ള കാലത്ത് ജനങ്ങൾ ഒരുപാട് ശ്രദ്ധിക്കണമെന്നും സാന്പത്തിക മേഖലയിലൊക്കെ ഏറ്റ തിരിച്ചടി മറികടക്കാൻ ഏറെ നാൾ വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കർശനമായ ചെലവ് ചുരുക്കൽ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും അൽ ജാദൻ പറഞ്ഞു. ഇത് സൗദിയുടെ മാത്രം കാര്യമല്ലെന്നും. ആഗോള ജനതയൊന്നാകെ പ്രത്യാഘാതത്തിൽനിന്ന് കരകയറി തുടങ്ങണമെങ്കിൽ 2020ന്റെ അവസാനമാകുമെന്നും അദ്ദേഹം പറഞ്ഞു.
സൗദിയിൽ കോവിഡ് വ്യാപനത്തെ കുറച്ച് കൊണ്ടു വരുന്നതിന് സാധിച്ചിട്ടുണ്ട്. തകർന്ന് തരിപ്പണമായ എണ്ണവിലയുടെ കാര്യത്തിൽ പോലും പുരോഗതി ഉണ്ടായിട്ടുണ്ടെന്നും അൽ ജാദൻ ചൂണ്ടിക്കാട്ടി.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3d6Y6rp
via IFTTT
No comments:
Post a Comment