ഇ വാർത്ത | evartha
ലോക്പാല്‍ സമിതി അംഗം ജസ്റ്റിസ് എ കെ തൃപാഠി കോവിഡ് ബാധിച്ച് മരിച്ചു

ലോക്പാല്‍ സമിതി അംഗം ജസ്റ്റിസ് എ കെ തൃപാഠി കോവിഡ് ബാധിച്ച് മരിച്ചു. 62 വയസ്സായിരുന്നു. ഛത്തീസ്ഗഡ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് അജയ് കുമാർ തൃപാഠി എന്ന എ കെ തൃപാഠി.
ഡൽഹിയിലെ ട്രോമ കെയർ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഇദ്ദേഹത്തിന്റെ മകൾക്കും വീട്ടുജോലിക്കാരനും കോവിഡ് ബാധിച്ചിരുന്നു. എന്നാൽ ഇവർക്ക് രോഗം ഭേദമായതായി സൂചനകളുണ്ട്.
ജസ്റ്റിസ് തൃപാഠിക്ക് വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ ഉണ്ടായതും മരണകാരണമായതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ജസ്റ്റിസ് തൃപാഠിയുടെ മരണത്തിൽ ലോക്പാൽ സമിതി അധ്യക്ഷൻ ജസ്റ്റിസ് പി സി ഘോഷ്, കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് എന്നിവർ അനുശോചിച്ചു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2xtiy6F
via IFTTT
No comments:
Post a Comment