ന്യൂഡൽഹി
അതിഥിത്തൊഴിലാളികൾക്ക് അവരുടെ സ്വന്തം നാടുകളിലേക്ക് പോകാൻ സൗകര്യമൊരുക്കേണ്ട ബാധ്യത കേന്ദ്രസർക്കാരിനുണ്ടെന്ന് അഖിലേന്ത്യാ ലോയേഴ്സ് യൂണിയൻ. സംസ്ഥാന സർക്കാരുകളുടെ നിരന്തര സമ്മർദത്തെതുടർന്നാണ് അതിഥിത്തൊഴിലാളികളുടെ യാത്രയ്ക്ക് കേന്ദ്രസർക്കാർ പ്രത്യേക ട്രെയിനുകൾ അനുവദിച്ചത്. എന്നാൽ, ടിക്കറ്റ് തുകയും ഭക്ഷണച്ചെലവും കേന്ദ്രം അനുവദിച്ചിട്ടില്ല. കോവിഡ് കാലത്ത് സംസ്ഥാന സർക്കാരുകൾക്ക് ആവശ്യമായ സഹായങ്ങൾ അനുവദിക്കാത്ത കേന്ദ്രം കൂടുതൽ ചെലവുകൾ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അഖിലേന്ത്യാ ലോയേഴ്സ് യൂണിയൻ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/35xCAtm
via IFTTT
No comments:
Post a Comment