വായ്‌പാ പരിധിയിലെ നിബന്ധനകൾ ഒഴിവാക്കുകയോ ചർച്ചനടത്തുകയോ വേണം; ജിഎസ്‌ടി വിഹിതം പൂർണമായും നൽകണം: മന്ത്രി ഐസക് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 17, 2020

വായ്‌പാ പരിധിയിലെ നിബന്ധനകൾ ഒഴിവാക്കുകയോ ചർച്ചനടത്തുകയോ വേണം; ജിഎസ്‌ടി വിഹിതം പൂർണമായും നൽകണം: മന്ത്രി ഐസക്

തിരുവനന്തപുരം > വായ്പാപരിധിക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിബന്ധനകൾ ഒഴിവാക്കുകയോ ചർച്ച നടത്തുകയോ വേണമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. വായ്പാപരിധി ഉയർത്തിയ നടപടിയെ സ്വാഗതം ചെയ്യുന്നു. എന്നാൽ നിബന്ധനകളോട് കേരളത്തിന് എതിർപ്പുണ്ട്. പൊതുമേഖല സ്ഥാപനങ്ങളെ ഒഴിവാക്കൽ നിബന്ധനയായി വന്നാൽ കേരളം അംഗീകരിക്കില്ല. കൊള്ളപ്പലിശ ഒഴിവാക്കാൻ കേന്ദ്രം വായ്പ എടുത്ത് നൽകണമെന്നും ഐസക് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

18087 കോടി രൂപ കേരളത്തിന് അധികമായി വായ്പ എടുക്കാം. കേരളത്തിന്റെ വരുമാന ഇടിവിന്റെ പകുതിമാത്രമേ നികത്താൻ കഴിയൂ. കേന്ദ്ര ബജറ്റിലുള്ള സംസ്ഥാന വരുമാനത്തിന്റെ അഞ്ച് ശതമാനം എടുക്കാൻ അനുവദിക്കണം. കേരളത്തിന് ലഭിക്കാനുള്ള ജിഎസ്ടി വിഹിതം പൂർണമായും നൽകണം.

കേന്ദ്രം അനുവദിച്ച 13000 കോടി രൂപയിൽ 9000 കോടി രൂപയും കേരളം എടുത്തുകഴിഞ്ഞു. എന്നാൽ ഒൻപത് ശതമാനമാണ് പലിശ. ഈ വായ്പ ആർബിഐയിൽ നിന്ന് എടുക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണം. എങ്കിൽ മാത്രമേ ന്യായമായ പലിശയ്ക്ക് വായ്പ കിട്ടൂ.

40000കോടി തൊഴിലുറപ്പിന് അനുവദിച്ചത് ഉചിതമായ നടപടിയാണ്. എന്നാൽ തൊഴിലുറപ്പ് കൂലി മുൻവർഷത്തെ അനുപാതത്തിൽ മുൻകൂറായി നൽകി ജനങ്ങളുടെ കയ്യിൽ പണം എത്തിക്കണം. ഊർജമേഖലയിൽ കേന്ദ്രം പറയുന്ന പല പരിഷ്കാരങ്ങളും നടപ്പാക്കാനാകില്ല. ഈ പ്രതിസന്ധി കാലഘട്ടത്തെ ഇത്തരം പരിഷ്കാരങ്ങൾക്കുള്ള അവസരമാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിച്ചത്. സമ്പൂർണ ആത്മനിർഭർ പാക്കേജിനെക്കുറിച്ചുള്ള പ്രതികരണം നാളെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2LBW2vO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages