കൊച്ചി > കൊറോണ കാലത്തെ കോൺഗ്രസിന്റെയും പ്രതിപക്ഷ നേതാവിന്റെയും മോശം പ്രവർത്തനങ്ങളെ പരിഹസിച്ച പെൺകുട്ടിക്കുനേരെ സൈബർ ആക്രമണം. കുറച്ചുകാലം മുൻപ് വാർത്തകളിലും സമൂഹമാധ്യമങ്ങളിലും നിറഞ്ഞു നിന്നിരുന്ന ഹനാൻ ഹനാനിക്കെതിരെയാണ് കോൺഗ്രസുകാർ ചീത്തവിളിയുമായി എത്തിയിരിക്കുന്നത്. റോഡരികിൽ സ്കൂൾ യൂണിഫോമിൽ മീൻ വിൽക്കുന്ന ഹനാന്റെ ചിത്രവും വാർത്തയും ദിവസങ്ങളോളം കേരളം ചർച്ച ചെയ്തിരുന്നു.
എന്റെ ടിക് ടോക്ക് രാഷ്ട്രീയം എന്ന ടൈറ്റിലിൽ ഹനാൻ ചെയ്ത വീഡിയോ ആണ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത്. പിന്നാലെ രമേശ് ചെന്നിത്തലയെ പരിഹസിച്ചു എന്ന് പറഞ്ഞ് കോൺഗ്രസുകാർ കൂട്ടത്തോടെ വന്ന് ചീത്തവിളിക്കുകയായിരുന്നു. ഇത് ഇപ്പോഴും തുടരുകയാണ്. "ലോകം മുഴുവൻ എന്നെ ചവിട്ടി പുറത്താകാൻ നോക്കിയപോൾ എന്റെ കൂടെ നിന്നത് കോൺഗ്രസ് ആണ് എന്ന് കൊറോണ... അതെ പ്രതിപക്ഷ നേതാവ് ഇനിയും ഉസ്മാനെ വിളിക്കണം.. കൊറോണയെ കുറിച്ച് രണ്ട് വാക്ക് പറയണം'. ഇത്രയുമാണ് ഹനാൻ വീഡിയോയിൽ പറഞ്ഞത്.
"വയറ്റിൽപിഴപ്പിനു വേണ്ടി നീ നാടകം കളിച്ചപ്പോൾ ഒരു മനസ്സായി വന്നു സപ്പോർട്ട് ചെയ്തവരാണ് ഞങ്ങൾ. അതിൽ ഞാൻ ഇപ്പോൾ ഖേദിക്കുന്നു. കുട്ടി സർക്കാരിന്റെ മകൾ ആകുന്നതിനു മുൻപ് സഹായവുമായി ഓടിയെത്തിയ മനുഷ്യനാണ് രമേശ് ചെന്നിത്തല. നന്ദി കാണിക്കണ്ട, പക്ഷെ വെറും ഒരു സൈബർ രാഷ്ട്രീയക്കാരി ആയി തരം താഴരുത്' എന്നായിരുന്നു കോൺഗ്രസുകാരുടെ പ്രതികരണം.
അതിന് ഹനാൻ നൽകിയ മറുപടി: "കമൻ്റ് ബോക്സിൽ പൊങ്കാലയിടുന്നവർക്ക് സ്വാഗതം. ഞാൻ നിങ്ങളുടെ വീട്ടിലെ അനിയത്തിയോ ചേച്ചിയോ അല്ലാത്തത് കൊണ്ട് തന്നെ മോശം അധിക്ഷേപങ്ങൾ ഉണ്ടാകുന്നത് സ്വഭാവികം ആണ്. പ്രതിപക്ഷ നേതാവ് ഇടപെട്ട് കുവൈറ്റ് മലയാളികൾ എനിക്ക് വീട് വെച്ച് നൽകിയെന്നും ഒരു മൊട്ടു സൂചിയുടെ സഹായം കൊണ്ട് പോലും സഹായിച്ചവരെ ചെളി വാരി എറിയരുതെന്നും പറയുന്നവർ അതിൻ്റെ സത്യാവസ്ഥ അന്വേഷിക്കാൻ ശ്രമിച്ചോ ആരും എനിക്ക് വീട് വെച്ച് തന്നിട്ടുമില്ല.
നേരിൽ വന്നാൽ കാണാം.ഞാൻ ഇപ്പോഴും കളമശ്ശേരിയിൽ 5000 രൂപ മാസം നൽകി വാടക വീട്ടിൽ ആണ് താമസിക്കുന്നത്.രാഷ്ട്രീയ പരമായ എൻ്റെ അഭിപ്രായങ്ങളോട് വിയോജിപ്പുള്ളവർ മറുപടി നൽകുന്ന സഹായമെന്ന ആയുധം അവിടെ മാറ്റി വെച്ചോളൂ. ചികിത്സാ സഹായം നൽകിയത് ഷൈലജ ടീച്ചറാണ്. അതു കൂടാതെ സാധാരണക്കാർ നൽകിയ സഹായം 1.5 lakhs സന്തോഷത്തോടെ പ്രളയത്തിന് ഞാൻ തിരിച്ച് നൽകിയത് രേഖയുമുള്ളതാണ്'.
മോശമായ ഭാഷയിലാണ് കോൺഗ്രസ് സൈബർ ടീം ഹനാനെതിരെ ആക്രമണം നടത്തുന്നത്. അക്കൗണ്ട് റിപ്പോർട്ട് ചെയ്യാനും അണികൾക്ക് ആഹ്വാനം ഉണ്ട്. ഇതുകൊണ്ടൊന്നും പ്രകോപിതയാകില്ല എന്നാണ് ഹനാൻ പറയുന്നത്.
from Kerala || Deshabhimani Online News https://ift.tt/3bzCnad
via IFTTT
No comments:
Post a Comment