ഇ വാർത്ത | evartha
കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ പ്രതിഷേധ കൂട്ടായ്മ;ഹോങ്കോങിൽ പൊലീസ് കുരുമുളക് സ്പ്രേ പ്രയോഗിച്ചു

ഹോങ്കോങിൽ മെയ് ദിനത്തിൽ പ്രതിഷേധ കൂട്ടായ്മ. ലോക വ്യാപകമായി കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ പാലിക്കാതെ കൂട്ടം കൂടിയവർക്കെതിരെ പൊലീസ് കുരുമുളക് സ്പ്രേ പ്രയോഗിച്ചു. ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് ഒത്തുകൂടിയവരെ പിരിച്ചുവിടാനായിരുന്നു പൊലീസിന്റെ നടപടി.
വിവിധ ആവശ്യങ്ങളുന്നയിച്ച് മാസങ്ങളായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ആളുകള്‍ കൂട്ടമായി തൊഴിലാളി ദിനത്തില്‍ തെരുവിലിറങ്ങിയത്.കൗലൂണ്‍സ് മോങ് കോക്ക്, ക്വാന്‍ ടോംഗ് സബ്വേ സ്റ്റേഷന് എന്നിവിടങ്ങളില്‍ പ്രതിഷേധം അരങ്ങേറി.
കോവിഡ് പശ്ചാത്തലത്തില്‍ പാലിക്കേണ്ട സാമൂഹിക അകലം പാലിക്കാൻ ആവശ്യപ്പെട്ടെഹ്കിലും സമരക്കാർ തയ്യാറായില്ല. ഷോപ്പിങ് മാള്‍ വളയാന്‍ ശ്രമിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ കുരുമുളക് സ്പ്രേ ഉപയോഗിക്കുകയായിരുന്നു.
ഹോങ്കോങ്ങിലെ തടവുകാരെ ചൈനയിലേക്ക് മാറ്റാന്‍ അനുവദിക്കുന്ന ബില്‍ പാസാക്കിയതിനെതിരെ കഴിഞ്ഞ ജൂണില്‍ ആരംഭിച്ച പ്രതിഷേധത്തിന്റെ തുടര്‍ച്ചയാണ് പ്രകടനങ്ങള്‍. നേരത്തേ നടന്ന പ്രതിഷേധങ്ങളുടെ പേരില്‍ 15 ജനാധിപത്യ അനുകൂല പ്രവര്‍ത്തകരെയും മുന്‍ നിയമനിര്‍മാതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2KUguaJ
via IFTTT
No comments:
Post a Comment