അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേയ്ക്ക് മടങ്ങാന്‍ ഇന്ന് അഞ്ച് ട്രെയിനുകള്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 2, 2020

അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേയ്ക്ക് മടങ്ങാന്‍ ഇന്ന് അഞ്ച് ട്രെയിനുകള്‍

കൊച്ചി> അതിഥി തൊഴിലാളികള്ക്ക് നാട്ടിലേയ്ക്ക് മടങ്ങുന്നതിനായി ഇന്ന് അഞ്ച് ട്രെയിനുകള്. കോഴിക്കോട്, തിരുവനന്തപുരം, ആലുവ, തിരൂര്, എറണാകുളം സൗത്ത് എന്നി സ്റ്റേഷനുകളില് നിന്നാണ് ട്രെയിനുകള് പുറപ്പെടുന്നത്.

തിരുവനന്തപുരത്തുനിന്നും ജാര്ഖണ്ഡിലെ ഫാത്തിയിലേക്കാണ് ട്രെയിന്. ഉച്ചയ്ക്ക് രണ്ടോടെ ട്രെയിന് പുറപ്പെടുമെന്നാണ് വിവരം.കോഴിക്കോട് നിന്ന് ജാര്ഖണ്ഡിലേക്ക് ട്രെയിന് ഓടും. ഓരോ ട്രെയിനിലും 1200 തൊഴിലാളികളെ നാട്ടിലെത്തിക്കാനാണ് പദ്ധതി. ആലുവയില് നിന്നും തിരൂരില് നിന്നും ബീഹാറിലെ പാറ്റ്നയിലേക്ക് ട്രെയിന് ഓടും.

എറണാകുളം സൗത്തില് നിന്നും ഒഡീഷയിലെ ഭുവനേശ്വറിലേക്കാണ് ട്രെയിന് പുറപ്പെടുന്നത്. വെള്ളിയാഴ്ചയാണ് അതിഥി തൊഴിലാളികളുമായുള്ള ആദ്യ ട്രെയിന് കേരളത്തില് നിന്നും പുറപ്പെട്ടത്.

സ്ത്രീകളും കുട്ടികളുമുള്പ്പെടെ 1152 പേരാണ് ട്രെയിനില് ഉണ്ടായിരുന്നത്. കോവിഡ് മാനദണ്ഡങ്ങള് പാലിച്ചാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഭക്ഷണം ഉള്പ്പെടെയുള്ള സൗകര്യങ്ങള് ട്രെയിനില് ഒരുക്കിയിട്ടുണ്ട്



from Kerala || Deshabhimani ​Online ​News https://ift.tt/2YmpY6N
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages