തിരുവനന്തപുരം> സംസ്ഥാനത്ത് മദ്യശാലകൾ തുറക്കുന്ന കാര്യം കേന്ദ്ര സർക്കാർ ഗൈഡ് ലൈൻ പരിശോധിച്ച ശേഷം തീരുമാനിക്കുമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. നിലവിൽ തീരുമാനം ഒന്നും എടുത്തിട്ടില്ല. ഉദ്യോഗസ്ഥ തലത്തിൽ ചർച്ച നടത്തേണ്ടതുണ്ട്. നിലവിൽ ബാറുകൾ തുറക്കില്ലെന്നും മന്ത്രി പറഞ്ഞു.
മൂന്നാംഘട്ട ലോക് ഡൗണിനുള്ള കേന്ദ്ര ഗൈഡ് ലൈനിൽ ബാറിൻ്റെ കാര്യം പറഞ്ഞിട്ടില്ല. അതിനാൽ ബാറുകൾ അടഞ്ഞ് തന്നെ കിടക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ബാറുകളിൽ നിന്ന് പാർസൽ നൽകുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
from Kerala || Deshabhimani Online News https://ift.tt/2SsT0Of
via IFTTT
No comments:
Post a Comment