ജോലി സുരക്ഷയില്ല; പോസ്‌റ്റുമാൻമാർ ഭീതിയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 20, 2020

ജോലി സുരക്ഷയില്ല; പോസ്‌റ്റുമാൻമാർ ഭീതിയിൽ

കോട്ടയം > രാജ്യം മുഴുവൻ കോവിഡ് ഭീഷണിയെ നേരിടാൻ സജ്ജമാകുമ്പോൾ ഭീതിയോടെ മേൽവിലാസക്കാരനെത്തേടി നടക്കുകയാണ് പോസ്റ്റുമാൻമാർ. തപാൽ ഉരുപ്പടികൾ കൈമാറുന്നവർ സ്വയം സംരക്ഷിക്കാനാണ് തപാൽ വകുപ്പ് നിർദേശം. രോഗഭീതിയിൽ പല ഫ്ളാറ്റുകളിലും അപ്പാർട്ട്മെന്റുകളിലും പോസ്റ്റ്മാൻമാർക്ക് പ്രവേശനം നിഷേധിക്കുകയാണ്. ഇന്ത്യയിൽ ഒന്നേകാൽ ലക്ഷം പോസ്റ്റോഫീസുകളും നാലര ലക്ഷം ജീവനക്കാരുമുണ്ട്. ഇതിൽ രണ്ടുലക്ഷത്തിനടുത്ത് പോസ്റ്റ്മാൻമാർക്കാണ് ഈ ദുർഗതി. ‘‘മേൽവിലാസക്കാരൻ കൊറോണ നീരീക്ഷണത്തിലാണോയെന്ന് ഞങ്ങൾ എങ്ങനെ അറിയാനാണ്? രജിസ്റ്റർ ഒപ്പിട്ടുവാങ്ങുന്ന എത്രപേരെ വിശ്വസിച്ച് തപാൽ ഉരുപ്പടി കൈമാറും’’ കോട്ടയത്തെ പോസ്റ്റുമാൻമാർ ആശങ്കയോടെ ചോദിച്ചു. വിദേശ രാജ്യങ്ങളിൽ നിന്നടക്കംവരുന്ന തപാൽ ഉരുപ്പടികൾ രോഗഭീതിയിൽ നിഷേധിക്കുന്ന സംഭവങ്ങളുമുണ്ട്.

സംസ്ഥാനത്ത് അധികം തപാൽ ഓഫീസുകളും കുടുസു മുറികളിലാണ് പ്രവർത്തിക്കുന്നത്. മിക്കയിടങ്ങളും ഒരുമീറ്റർ അകലംപോലും പാലിക്കാനാവാത്ത സ്ഥിതിയുണ്ട്. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ജനറൽ സെക്രട്ടറി പ്രധാനമന്ത്രിക്ക് ഇമെയിൽ അയച്ചു. ഓൾ ഇന്ത്യ പോസ്റ്റൽ എംപ്ലോയീസ് യൂണിയനും ഇതേ ആവശ്യമുന്നയിച്ച് മെയിൽ അയച്ചിട്ടുണ്ട്. രജിസ്റ്റേഡ് പോസ്റ്റുകൾക്ക് കൈമാറ്റ രസീത് ഒപ്പിട്ടുവാങ്ങേണ്ടത് നിർബന്ധമാണ്. വിലാസക്കാരന്റെ കയ്യിൽ പേന നൽകേണ്ടന്നു മാത്രമാണ് പോസ്റ്റുമാൻമാർക്ക് കിട്ടിയിട്ടുള്ള ‘മുൻ കരുതൽ’. വിപണിയിൽ സാനിറ്റൈസറിനും മാസ്കിനും ക്ഷാമം നേരിടുന്നതിനാൽ ഇവർക്ക് കയ്യിൽ കൊണ്ടുനടക്കാൻ പോലും ഇവ കിട്ടുന്നില്ല. ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ ‘ മഹാലിങ്കിങ് ’ തുടരാൻ ഉന്നതതല സമ്മർദവുമുണ്ട്. ഡിജിറ്റൽ ബാങ്കിങ് ആണെങ്കിലും ഒന്നുകിൽ പോസ്റ്റുമാൻ ആളുകളെ സന്ദർശിക്കുകയോ അല്ലെങ്കിൽ വലിയതോതിൽ ഉപഭോക്താക്കളെ പോസ്റ്റോഫീലേക്ക് വരുത്തുകയോ ചെയ്യണം. മാർച്ചിൽ തന്നെ നിശ്ചിത ടാർജറ്റ് പൂർത്തിയാക്കാനാണ് നിർദേശം.



from Kerala || Deshabhimani ​Online ​News https://ift.tt/33AlnhF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages