മുഖ്യമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്‌ത് വര്‍ഗീയ വികാരം വളര്‍ത്തുന്ന പോസ്റ്റ്; കെഎംസിസി പ്രവര്‍ത്തകനെതിരെ കേസെടുത്തു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 20, 2020

മുഖ്യമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്‌ത് വര്‍ഗീയ വികാരം വളര്‍ത്തുന്ന പോസ്റ്റ്; കെഎംസിസി പ്രവര്‍ത്തകനെതിരെ കേസെടുത്തു

ഫറോക്ക് > മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മോര്ഫ് ചെയ്ത് വര്ഗീയ വികാരം ആളിക്കത്തിക്കുംവിധം സമൂഹമാധ്യമത്തില് പ്രചരിപ്പിച്ച യുവാവിനെതിരെ കേസെടുത്തു. മുസ്ലീം ലീഗ് പ്രവാസി സംഘടനയായ കെഎംസിസിയുടെ സജീവ പ്രവര്ത്തകന് ചെറുവണ്ണൂര് സ്വദേശി സി പി ഷാനവാസിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഇയാള് ഖത്തര് എയര്വേയ്സില് ജോലിക്കാരനാണ്.

കോവിഡ്- 19 പശ്ചാത്തലത്തില് മലപ്പുറത്ത് കൂട്ടപ്രാര്ഥന നടത്തിയവര്ക്കെതിരെ കേസെടുത്തെന്നും മറ്റുമതസ്ഥര്ക്കെതിരെ കേസില്ലെന്നുമാണ് ഇയാള് വാട്സ്ആപ്പില് പ്രചരിപ്പിച്ച പോസ്റ്റ്. കൂടെ മുഖ്യമന്ത്രിയുടെ ചിത്രം മോര്ഫ് ചെയ്യുകയും ചെയ്തിരുന്നു. കൊളത്തറ 'റഹ്മാന് ബസാര് ന്യൂസ്' എന്ന ഗ്രൂപ്പിലാണ് ഷാനവാസ് പോസ്റ്റിട്ടത്. ഇതു മറ്റു പല ലീഗ് അനുഭാവികളും ഫോര്വേഡ് ചെയ്തിട്ടുണ്ട്.

വര്ഗീയവികാരം വളര്ത്തുന്നവിധത്തിലുള്ള പ്രചരണ്തതിനെതിരെ സിപിഐ എം ഫറോക്ക് ഏരിയാ സെക്ട്രറി എം ഗിരീഷ് കോഴിക്കോട് സിറ്റി പൊലീസ് മേധാവിക്ക് പരാതി നല്കിയിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/39eqRQI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages