‘പണിയില്ലാതെ വലയുന്ന സാധാരണക്കാരിൽ പണമെത്തിക്കുകയാണ്‌ ലക്ഷ്യം; ഞങ്ങൾ ഏറ്റെടുത്ത ആ പണി ഞങ്ങളും ചെയ്യാം, പരിഹസിക്കുന്നവർക്ക്‌ അത്‌ തുടരാം’‐ ഐസക്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 20, 2020

‘പണിയില്ലാതെ വലയുന്ന സാധാരണക്കാരിൽ പണമെത്തിക്കുകയാണ്‌ ലക്ഷ്യം; ഞങ്ങൾ ഏറ്റെടുത്ത ആ പണി ഞങ്ങളും ചെയ്യാം, പരിഹസിക്കുന്നവർക്ക്‌ അത്‌ തുടരാം’‐ ഐസക്‌

തിരുവനന്തപുരം> പണിയില്ലാതെ വലയുന്ന സാധാരണക്കാരിൽ പണമെത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം; ഞങ്ങൾ ഏറ്റെടുത്ത ആ പണി ഞങ്ങളും ചെയ്യാം. അതിനെ പരിഹസിക്കുന്ന പ്രതിപക്ഷ നേതാക്കൾ അടക്കമുള്ളവർ അവരുശട പണി തുടരട്ടെയെന്നും ധനമന്ത്രി തോമസ് ഐസക്.കോവിഡ് 19 പ്രതിസന്ധിയുടെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 20000 കോടി രൂപയുടെ പാക്കേജിനെ പരിഹസിച്ചുകൊണ്ട് പ്രതിപക്ഷ എംഎൽഎമാരടക്കമുള്ളവർ നടത്തുന്ന പ്രചരണങ്ങൾക്കുള്ള മറുപടിയായാണ് ഐസകിന്റെ പ്രതികരണം

പാക്കേജിനെതിരെ പ്രതിപക്ഷ നേതാക്കന്മാർ പോസ്റ്റുകളും വീഡിയോകളും ഇറക്കിക്കൊണ്ടിരിക്കുകയാണ്. ആ പണി അവർ തുടരട്ടെയെന്നും ഐസക് എഫ് ബി പോസ്റ്റിൽ പറഞ്ഞു.

പോസ്റ്റ് ചുവടെ

പണി നാട്ടിലെങ്ങും ഇല്ലാത്തതുകൊണ്ട് സാധാരണക്കാരുടെ കൈയിൽ പണമില്ല. അവരുടെ കൈവശം പണമെത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.അതിനുള്ള ഏറ്റവും നല്ല മാർഗം കുടിശിക അടക്കം മുഴുവൻ ക്ഷേമപെൻഷനും വിതരണം ചെയ്യുകയാണ് അടുത്ത പന്ത്രണ്ടു മാസത്തേയ്ക്കുള്ള തൊഴിലുറപ്പു പദ്ധതി രണ്ടു മാസം കൊണ്ട് തീർക്കുകയാണ്. സൌജന്യ റേഷൻ നൽകുകയാണ്. സ്കോളർഷിപ്പുകൾ, സബ്സിഡികൾ തുടങ്ങി സാധാരണക്കാർക്കുള്ള മുഴുവൻ കുടിശികകളും സർക്കാർ തീർത്തുകൊടുക്കുകയാണ്.

ഇതിനുള്ള വരുമാനമാർഗമായി കണ്ടെത്തിയിട്ടുള്ളത് അടുത്തവർഷം കേന്ദ്രസർക്കാർ അനുവദിച്ചിട്ടുള്ള 25000 കോടി രൂപയുടെ വായ്പയിൽ പകുതിയെങ്കിലും ഏപ്രിൽ മാസത്തിൽ എടുക്കുകയാണ്. ഇതിനെ പരിഹസിച്ചുകൊണ്ട് ചില പ്രതിപക്ഷ നേതാക്കന്മാർ പോസ്റ്റുകളും വീഡിയോകളും ഇറക്കിക്കൊണ്ടിരിക്കുകയാണ്. ആ പണി അവർ തുടരട്ടെ. ഞങ്ങൾ ഏറ്റെുത്ത പണി ഞങ്ങളും ചെയ്യാം.

എവിടെ നിന്നായാലും ഇന്ന് ജനങ്ങളുടെ കൈയിൽ പണമെത്തിക്കുക എന്ന ചുമതല സർക്കാർ ഏറ്റെടുത്തു കഴിഞ്ഞു. കഴിഞ്ഞ കാലത്തെ കുടിശിക ആകട്ടെ, ഭാവിയിൽ കൊടുക്കാനുള്ളതിൽ നിന്നാകട്ടെ, ഇന്നത്തെ ചുമതല ജനങ്ങളുടെ കൈവശം പണമെത്തിക്കുക എന്നതാണ്. ആ ചുമതല ഞങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ഇത്തരത്തിൽ 20000 കോടി രൂപ ജനങ്ങളുടെ കൈവശമെത്തിക്കുന്നത് ദേശീയ ശ്രദ്ധ നേടിയിട്ടുണ്ട്. വിശദാംശങ്ങൾ അറിയാൻ ദൽഹി ധനമന്ത്രി എന്നെ ഫോൺ ചെയ്തിരുന്നു. ഈയൊരു മാതൃകയിൽ അവരും പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങുകയാണ്.

വലിയ സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും ഇത്തരമൊരു മുൻകൈയെടുക്കാൻ കേരളത്തിന് കരുത്തു നൽകിയത് കേരളത്തിലെ മൂന്ന് ജനകീയ സാമ്പത്തിക പ്രസ്ഥാനങ്ങളാണ്. ഒന്ന്, കേരളത്തിലെ സഹകരണ സംഘങ്ങൾ. അവരാണ് അടിയന്തരമായി പെൻഷൻ നൽകുന്നതിനുള്ള പണം വായ്പയായി നൽകുന്നത്. ഏപ്രിൽ മാസത്തിൽ അവർക്കു പണം തിരികെ നൽകും.

രണ്ട്) കുടുംബശ്രീ പ്രസ്ഥാനം. മറ്റൊരു സംസ്ഥാനത്തും ഇതുപോലെ ദിവസങ്ങൾ കൊണ്ട് ആയിരക്കണക്കിന് കോടി രൂപ കൃത്യതയോടെ പാവങ്ങൾക്ക് വായ്പയായി കൊടുക്കാനുള്ള സംവിധാനമില്ല. കുടുംബശ്രീയാണ് 2000 കോടി രൂപ വായ്പ എത്തിച്ചുകൊടുക്കുന്നതിന് ചുമതലയേറ്റിരിക്കുന്നത്.

മൂന്ന്) കേരളത്തിലെ തദ്ദേശ ഭരണസ്ഥാപനങ്ങൾ. അവർ വഴിയാണ് തൊഴിലുറപ്പും ഭക്ഷണശാലകളും നടപ്പാക്കുക. അങ്ങനെ വീണ്ടും കേരളത്തിന്റെ തനിമ പുറത്തുള്ളവർക്കു ബോധ്യപ്പെടുകയാണ്. ഇതുപോലുള്ള അർദ്ധസർക്കാർ ജനകീയ സ്ഥാപനങ്ങളുടെ വലിയ ഇടപെടൽ ശേഷിയെ ഈ സർക്കാർ ഉപയോഗപ്പെടുത്തുന്നതിന്റെ മറ്റൊരുദാഹരണമാണ് ഈ പാക്കേജ്.



from Kerala || Deshabhimani ​Online ​News https://ift.tt/2J1Or8j
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages