തിരുവനന്തപുരം> ബജറ്റ് അവതരണത്തിന് തുടക്കം. രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് ബജറ്റ് അവതരണമെന്ന് ധനമന്ത്രി ബജറ്റ് ആമുഖ പ്രസംഗത്തില് പറഞ്ഞു. ജനാധിപത്യവും സേച്ഛാധിപത്യവും മുഖാമുഖം നില്ക്കുന്ന സാഹചര്യമാണിത്. അക്രമം ആണ് കര്മം എന്ന് വിചാരിക്കുന്ന ഭരണകൂടം.
പൗരത്വ നിയമഭേദഗതി രാജ്യത്ത് ആശങ്ക പടര്ത്തുന്നതായും ധനമന്ത്രി ബജറ്റ് പ്രസംഗത്തില് പറഞ്ഞു. സാധാരണക്കാര്ക്കു പകരം കോര്പ്പറേറ്റുകളെയാണ് കേന്ദ്ര സര്ക്കാര് സഹായിക്കുന്നത്. 2009 ന് സമാനമായ സാമ്പത്തിക തകര്ച്ചയിലേക്കാണ് രാജ്യം നീങ്ങുന്നത്. സാമ്പത്തിക രംഗത്ത് കേന്ദ്ര സര്ക്കാര് പരാജയമാണ്.
പതിനഞ്ചാം ധനകാര്യ കമ്മിഷന് സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കവര്ന്നെടുക്കുകയാണ്. സാമ്പത്തിക ദുരിതമല്ല പൗരത്വ റജിസ്റ്ററാണ് കേന്ദ്രത്തിന് പ്രധാനമെന്നും ധനമന്ത്രികുറ്റപ്പെടുത്തി
ബജറ്റ് നിർദ്ദേശങ്ങൾ
*ഗ്രീന്ഫീല്ഡ് റെയില്വേ യാഥാര്ഥ്യമാക്കും. പുതിയ സര്വീസ് റോഡ്, ടൗണ്ഷിപ്പുകള് എന്നിവയുടെ പദ്ധതിയുടെ ഭാഗമായിരിക്കും.
* 2020 നവംബര്മുതല് സിഎഫ്എല് ബള്ബുകളുടെ വില്പന നിരോധിക്കും.വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് ട്രാന്സ്മിഷന് ലൈനുകള് പണിയും
*1675 കോടി രൂപ ഊര്ജമേഖലയ്ക്ക് വകയിരുത്തി. 2020-21ല് സൗരോര്ജ്ജത്തിലൂടെ അഞ്ഞൂറ് മെഗാവാട്ട് വൈദ്യുതി സൃഷ്ടിക്കും. പുരപ്പുറം സൗരോര്ജ്ജവൈദ്യുതി പദ്ധതി വ്യാപിപ്പിക്കും
*സര്ക്കാര് വകുപ്പുകളുടെ വര്ക്ക് ഓര്ഡര് ലഭിച്ചവര്ക്ക് 10 കോടി വരെ ലോണ് ലഭിക്കും. പര്ച്ചേസ് ഓര്ഡര് ലഭിച്ചവര്ക്ക് ഡിസ്കൗണ്ട് നല്കും
ഇതിനായി കെഎസ്എഫ്ഇക്ക് പത്ത് കോടി അനുവദിച്ചു
*കിഫ്ബി 2020–21 കാലയളവിൽ 20,000 കോടി ചെലവഴിക്കും. കിഫ്ബി വഴി 20 ഫ്ലൈ ഓവർ നിർമിക്കും.74 പാലങ്ങൾ നിർമിക്കും. 44 സ്റ്റേഡിയങ്ങൾ നിർമിക്കും. 4383 കോടിയുടെ കുടിവെള്ള പദ്ധതികൾ നടപ്പാക്കും.
*പൊതുമേഖലസ്ഥാപനങ്ങളുടെ ഉത്പാദനം 2799 കോടിയില് നിന്നും 3442 കോടിയായി ഉയര്ന്നു. 2015-16ല് 213 കോടി നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള് ഇപ്പോള് 102 കോടി ലാഭത്തിലാണ്
*1.7 ലക്ഷം ഹെക്ടറായി കുറഞ്ഞ നെല്കൃഷി ഈ സര്ക്കാരിന്റെ കാലത്ത് 2.03 ലക്ഷം ഹെക്ടര് ആയി കൂടി
*ഈ സര്ക്കാരിന്റെ കാലത്ത് അഞ്ച് ലക്ഷത്തോളം കുട്ടികള് പൊതുവിദ്യാലയങ്ങളുടെ ഭാഗമായി പുതുതായി ചേർന്നു
* വീടില്ലാത്തവർക്ക് ഒരു ലക്ഷം ഫ്ളാറ്റുകൾ.ഗ്രാമീണ റോഡുകൾക്ക് 1000 കോടി. പൊതുമരാമത്ത് പ്രവർത്തികൾക്ക് 1102 കോടി രൂപ വകയിരുത്തി
* 500 മെഗാവാട്ട് അധികവൈദ്യുതി ഉൽപാദിപ്പിക്കും.രണ്ടര ലക്ഷം കുടിവെള്ള കണക്ഷനുകൾ കൂടി നൽകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് 12074 രൂപ.
* .2020–21 ഒരു ലക്ഷം വീട്, ഫ്ലാറ്റ് നിർമിക്കും. ഗ്രാമീണ റോഡുകൾക്ക് 1000 കോടി. പൊതുമരാമത്ത് പ്രവർത്തികൾക്ക് 1102 കോടി രൂപ വകയിരുത്തി. രണ്ടര ലക്ഷം കുടിവെള്ള കണക്ഷനുകൾ കൂടി നൽകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് 12074 രൂപ.
*ഉപഭോക്തൃ സംസ്ഥാനമായിട്ടും ജിഎസ്ടി വരുമാനത്തില് കേരളത്തിന് നേട്ടമുണ്ടായില്ല
*.ക്ഷേമ പെൻഷനിൽ വർധനഎല്ലാ ക്ഷേമ പെൻഷനും വർധിപ്പിച്ചു. 100 രൂപ വീതമാണ് ക്ഷേമ പെൻഷനുകൾ കൂട്ടിയത്. 1000 കോടി തീരദേശ പാക്കേജും പ്രഖ്യാപിച്ചു.
*.സാധാരണക്കാർക്കു പകരം കോർപ്പറേറ്റുകളെയാണ് കേന്ദ്ര സർക്കാർ സഹായിക്കുന്നത്.
*. 2009 ന് സമാനമായ സാമ്പത്തിക തകർച്ചയിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്
*.സാമ്പത്തിക പ്രതിസന്ധി മറികടക്കും; വരുമാന വർദ്ധനവിന് നടപടികളുണ്ടാകുമെന്ന് ഐസക്
*. രാജ്യം അസാധാരണ വെല്ലുവിളി നേരിടുന്ന കാലം. പൗരത്വ നിയമവും പൗരത്വ രജിസ്ട്രറും സൃഷ്ടിക്കുന്ന ആശങ്കകൾ വാക്കുകൾക്കതീതം
യുവതലമുറയുടെ പ്രതിഷേധത്തിൽ പ്രതീക്ഷ.
*. രാഷ്ട്രീയ സമൂഹ അന്തരീക്ഷം വളരെ മോശമെന്ന് ധനമന്ത്രി. ഭയം ഒരു രാജ്യമെന്നും നിശബ്ദത ഒരു ആക്രമണമെന്നുമുള്ള വയനാടിലെ സ്കുൾ വിദ്യാർത്ഥി ദ്രുപതിന്റെ കവിത ഉദ്ധരിച്ച് തുടക്കം
*. ബജറ്റ് അവതരണം തുടങ്ങി രാജ്യം അസാധാരണ വെല്ലുവിളി നേരിടുന്ന കാലം. പൗരത്വ നിയമവും പൗരത്വ രജിസ്ട്രറും സൃഷ്ടിക്കുന്ന ആശങ്കകൾ വാക്കുകൾക്കതീതം
from Kerala || Deshabhimani Online News https://ift.tt/2S49X1y
via IFTTT
No comments:
Post a Comment