തിരുവനന്തപുരം>സംസ്ഥാനത്തിന്റെ വരുമാന വർദ്ധനവിനുള്ള പദ്ധതികൾ അടങ്ങുന്നതാണ് ബജറ്റെന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ആകുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ബജറ്റ് അവതരണത്തിന് മുന്നേ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
2020- -‐21 സാമ്പത്തിക വര്ഷം സര്ക്കാരിന്റെ ഏറ്റവും മികച്ച വര്ഷമായിരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. . പ്രകടനപത്രികയിലെ വാഗ്ദാനങ്ങള് പാലിക്കും. തിരഞ്ഞെടുപ്പിന്റെ പേരിലുള്ള മധുരം നല്കല് ബജറ്റില് ഉണ്ടാകില്ല.
സംഘടിത മേഖലയില് തൊഴിലവസരങ്ങള് പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടിയുണ്ടാകും. ചെറുകിട മേഖലയില് തൊഴിലുകള് വര്ധിപ്പിക്കുന്നതിന് പ്രത്യേക പ്രോത്സാഹനം വേണ്ടിവരും. കാര്ഷികമേഖലയിലെ തൊഴിലുകളുടെ കാര്യത്തിലും മൂര്ത്തമായ പരിഹാരം ബജറ്റില് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2OAjTOd
via IFTTT
No comments:
Post a Comment