തിരുവനന്തപുരം> ആഗോള മലയാളിപ്രവാസി സമൂഹത്തിന്റെ വൈവിധ്യവും ഗാംഭീര്യവും വിളിച്ചോതുന്ന രണ്ടാമത് ലോക കേരളസഭയുടെ സമ്മേളനത്തിന് തുടക്കമായി.രാവിലെ ഒമ്പതിന് നിയമസഭാ സമുച്ചയത്തിലെ സ്ഥിരംവേദിയായ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ അധ്യക്ഷനായി. ലോക കേരളസഭ സമീപന രേഖ മുഖ്യമന്ത്രി അവതരിപ്പിച്ചു.
തുടർന്ന് മേഖലാ, വിഷയ മേഖലാ യോഗങ്ങൾ ചേരും. ലോക കേരളസഭ–-നിയമ നിർമാണത്തിനുള്ള കരട് ബില്ലിന്റെ അവതരണവും നടക്കും. മൂന്നിന് വിവിധ ചർച്ചകളുടെ സമാപനവും മുഖ്യമന്ത്രിയുടെ മറുപടിയുമുണ്ടാകും. പകൽ ഒന്നിന് സ്പീക്കറുടെ സമാപന പ്രസംഗത്തോടെ സമ്മേളനം അവസാനിക്കും. സമ്മേളനത്തോടനുബന്ധിച്ച് സാംസ്കാരികോത്സവം, മാധ്യമ സെമിനാർ, പ്രവാസി സാഹിത്യ സമ്മേളനം എന്നിവയും നടക്കും. വിവിധ കലാപരിപാടികളും അരങ്ങേറും.
ബുധനാഴ്ച വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ലോകകേരള സഭാ സമ്മേളനം ഉദ്ഘാടനം ചെയ്തത്. മുഖ്യമരന്തി പിണറായി വിജയൻ അധ്യക്ഷനായി.
47 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഗൾഫ്, സാർക്ക്, ആഫ്രിക്ക, യൂറോപ്പ്, സൗത്ത് ഈസ്റ്റ് ഏഷ്യ, ഏഷ്യ, അമേരിക്ക, ക്യാനഡ എന്നിവിടങ്ങളിൽനിന്നായി 351 പ്രതിനിധികളാണ് സഭയിലുള്ളത്. 21 ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ളവരും ഇതിൽ ഉൾപ്പെടുന്നു.
28 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളായിരുന്നു പ്രഥമസമ്മേളനത്തിലുണ്ടായിരുന്നത്. രണ്ടുവർഷം കൂടുമ്പോൾ മൂന്നിലൊന്ന് അംഗങ്ങൾ വിരമിക്കുകയും ആ ഒഴിവിലേക്ക് പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുകയുംചെയ്യുമെന്ന വ്യവസ്ഥപ്രകാരം 58 പേർ വിരമിച്ച ഒഴിവിലേക്ക് പുതിയ അംഗങ്ങളെ ഇക്കുറി ഉൾപ്പെടുത്തിയിട്ടുണ്ട്.
from Kerala || Deshabhimani Online News https://ift.tt/2QBhUtq
via IFTTT
No comments:
Post a Comment