ലോകകേരള സഭക്ക്‌ ആശംസയേകി രാഹുൽ ഗാന്ധിയുടെ സന്ദേശം; സഭ ബഹിഷ്‌ക്കരിച്ച പ്രതിപക്ഷത്തിന്‌ തിരിച്ചടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 1, 2020

ലോകകേരള സഭക്ക്‌ ആശംസയേകി രാഹുൽ ഗാന്ധിയുടെ സന്ദേശം; സഭ ബഹിഷ്‌ക്കരിച്ച പ്രതിപക്ഷത്തിന്‌ തിരിച്ചടി


തിരുവനന്തപുരം> സംസ്ഥാന സർക്കാർ പ്രവാസി കേരളീയരെ ഉൾപ്പെടുത്തി നടത്തുന്ന ലോകകേരള സഭയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി എംപി. രാഹുൽഗാന്ധിലയുടെ സന്ദേശം മുഖ്യമന്ത്രി പിണറായി വിജയനാണ് ട്വീറ്റിലൂടെ പുറത്തുവിട്ടത്. ലോകകേരളസഭ ധൂർത്തെന്ന് ആരോപിച്ച് പ്രതിപക്ഷം പരിപാടി ബഹിഷ്കരിച്ചതിനിടെയാണ് രാഹുൽ ഗാന്ധിയുടെ അഭിനന്ദനം.

സംസ്ഥാനത്തിന്റെ പതാകവാഹകരായി എന്നും മാറിയ പ്രവാസി കേരളീയർക്ക് എന്റെ അഭിനന്ദനങ്ങൾ . പ്രവാസികളായ കേരളീയരെ ഒരുമിച്ച് ഒരു വേദിയിൽ കൊണ്ടുവരാനും അവരുടെ സംഭാവനകൾക്ക് വേണ്ട അംഗീകാരം നൽകാനും കഴിയുന്ന മികച്ച വേദിയാണ് ലോകകേരളസഭയെന്നും രാഹുൽ സന്ദേശത്തിൽ പറയുന്നു. പ്രവാസികൾ എന്നും സ്വന്തം നാടിന്റെ സംസ്കാരത്തിൽ വേരുകളുള്ളവരാണ്. പ്രവാസി മലയാളികളുടെ പല സംരംഭങ്ങളും സ്വന്തം നാടിന് വേണ്ടിയുള്ള അവരുടെ സമർപ്പണമാണ്.

സ്വന്തം നാടിന്റെ സമ്പന്നമായ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പതാകവാഹകരായ ഈ പ്രവാസികേരളീയ സമൂഹത്തിന് ഇതേ നേട്ടം ഇനിയും ആവർത്തിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു. എന്നും കത്തിൽ വ്യക്തമാക്കുന്നു.

ഇതിനിടെ ലോകകേരളസഭ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സഹമന്ത്രിയായ വി മുരളീധരൻ രംഗത്തെത്തി. ഇന്നത്തെ പ്രതിനിധി സമ്മേളനത്തിൽ മുഖ്യാതിഥി ആയിരുന്നു വി മുരളീധരൻ. എന്താണ് വിട്ടുനിൽക്കാൻ കാരണമെന്ന് വ്യക്തമാക്കിയിട്ടില്ല.

ജനുവരി ഒന്ന് മുതൽ മൂന്ന് വരെയാണ് തിരുവനന്തപുരത്ത് ലോക കേരള സഭയുടെ സമ്മേളനം ചേരുന്നത്. ലോക കേരള സഭ ചേരുന്നത് ദു!ർത്താണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം ബഹിഷ്ക്കരിച്ചത്.

എന്നാൽ ലോകകേരള സഭയെ സ്ഥിരം സംവിധാനമാക്കാനുള്ള നീക്കങ്ങളിലാണ് സംസ്ഥാനസർക്കാർ. ലോക കേരസഭക്ക് നിയമ പരിരക്ഷ ഉറപ്പാക്കാനായി നിയമ നിര്മ്മാണം നടത്തുമെന്ന് ഇന്നലെ ഉദ്ഘാടന സമ്മേളനത്തിലും മുഖ്യമന്ത്രി പ്രവാസികളുടെ ആശയങ്ങള് ചര്ച്ച ചെയ്യാനുള്ള വേദി യാഥാര്ത്ഥ്യമായെന്നും അദ്ദേഹം വ്യക്തമാക്കി
.



from Kerala || Deshabhimani ​Online ​News https://ift.tt/37v8ZjI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages