മുത്തൂറ്റിൽ ഇന്നുമുതൽ അനിശ്‌ചിതകാല പണിമുടക്ക്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 1, 2020

മുത്തൂറ്റിൽ ഇന്നുമുതൽ അനിശ്‌ചിതകാല പണിമുടക്ക്‌

കൊച്ചി > അന്യായമായി 166 ജീവനക്കാരെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് മുത്തൂറ്റ് ഫിനാൻസ് ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് വ്യാഴാഴ്ച ആരംഭിക്കും. നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയിസ് അസോസിയേഷൻ (സിഐടിയു)ന്റെ നേതൃത്വത്തിൽ കൊച്ചിയിലെ ഹെഡ് ഓഫീസിലെയുൾപ്പെടെ 564 ശാഖകളിലെ ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കും.

ഡിസംബർ ഏഴിനാണ് 166 ജീവനക്കാരെ മാനേജ്മെന്റ് പിരിച്ചുവിട്ടത്. പത്തുമുതൽ കൊച്ചിയിലെ ഹെഡ് ഓഫീസിനു മുന്നിൽ പിരിച്ചുവിട്ട ജീവനക്കാർ സമരമാരംഭിച്ചു. രണ്ടുതവണ സംസ്ഥാന ലേബർ കമീഷണർ വിളിച്ച ചർച്ചയിൽ മാനേജ്മെന്റ് പ്രതിനിധികൾ പങ്കെടുത്തില്ല. രണ്ടുതവണ തൊഴിൽ മന്ത്രി യോഗം വിളിച്ചെങ്കിലും ഒന്നിൽ മാത്രമാണ് മാനേജ്മെന്റ് പങ്കെടുത്തത്. മാനേജ്മെന്റിന്റെ പിടിവാശി മൂലം അതിൽ തീരുമാനമൊന്നുമുണ്ടായുമില്ല.

52 ദിവസം നീണ്ട അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതിയുടെ ഇടപെടലിലൂടെ കഴിഞ്ഞ ആഗസ്ത് 20ന് ഒത്തുതീർപ്പായതിന് പിന്നാലെയാണ് മാനേജ്മെന്റ് തൊഴിലാളികൾക്കെതിരെ പ്രതികാര നടപടിയെടുത്തത്. പ്രതികാരനടപടികൾ പാടില്ല എന്ന ഒത്തുതീർപ്പു വ്യവസ്ഥ അവഗണിച്ചാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. ബ്രാഞ്ചുകൾ അടച്ചുപൂട്ടിയാണ് ഏഴിന് പിരിച്ചുവിടൽ ഇ മെയിൽ ആയി നൽകിയത്. ഭൂരിഭാഗവും സ്ത്രീജീവനക്കാരാണ്. അനുരഞ്ജന നീക്കങ്ങൾക്കും വഴങ്ങാത്ത സാഹചര്യത്തിലാണ് ജീവനക്കാർ പണിമുടക്കിന് തീരുമാനിച്ചതെന്ന് നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി സി രതീഷ് പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2MOQT4m
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages