ഇ വാർത്ത | evartha
സണ്ണി വെയിൻ നായകനാകുന്ന ‘അനുഗ്രഹീതൻ ആന്റണി’യിലെ കാമിനി എന്ന ഗാനത്തിന്റെ ഒഫീഷ്യൽ വീഡിയോ ദുൽക്കർ സൽമാൻ പുറത്തിറക്കി

ലക്ഷ്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എം ഷിജിത്ത് നിർമിച്ചു നവാഗതനായ പ്രിൻസ് ജോയ് സംവിധായകനായ അനുഗ്രഹീതൻ ആന്റണിയുടെ ആദ്യത്തെ വീഡിയോ സോങ് ദുൽക്കർ സൽമാൻ പുറത്തിറക്കി. തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് ദുൽക്കർ സൽമാൻ ‘കാമിനി’ എന്ന ഗാനത്തിന്റെ ഒഫീഷ്യൽ വീഡിയോ പുറത്തിറക്കിയത്.
സണ്ണി വെയ്ന്‍ നായകനാകുന്ന ചിത്രത്തില്‍ 96 എന്ന സിനിമയിലൂടെ സുപരിചിതയായ ഗൗരി കിഷൻ സണ്ണി വെയിനിന്റെ നായികയായി ആദ്യമായി മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകത കൂടി അനുഗ്രഹീതൻ ആന്റണിക്കുണ്ട്. ഹരിശങ്കർ കെ സ് ആണ് ‘കാമിനി’ എന്ന ഗാനം പാടിയിരിക്കുന്നത്. അരുൺ മുരളീധരൻ സംഗീത സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ ഗാന രചന നിർവഹിച്ചിരിക്കുന്നത് മനു മഞ്ജിത്താണ്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഗാനം സംഗീതാസ്വാദകർക്കിടയിൽ വളരെപെട്ടന്നാണ് ശ്രദ്ധനേടിയത്.ഗാനമിപ്പോള്‍ യൂട്യൂബ് ട്രെന്റിംഗില്‍ രണ്ടാം സ്ഥാനത്താണ്
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/396JarW
via IFTTT
No comments:
Post a Comment