ഇ വാർത്ത | evartha
ജാര്‍ഖണ്ഡില്‍ മഹാസഖ്യം കേവലഭൂരിപക്ഷത്തിലേക്ക്; ഹേമന്ത് സോറനെ മുഖ്യമന്ത്രിയാക്കുമെന്ന് കോണ്‍ഗ്രസ്

ഡല്‍ഹി: ജാര്‍ഖണ്ഡില്‍ നിയമസഭാ തെരഞ്ഞടുപ്പിന്റെ വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ ജെഎംഎം-കോണ്‍ഗ്രസ് സഖ്യം കേവലഭൂരിപക്ഷത്തിലേക്ക് അടുക്കുകയാണ്. 40 സീറ്റുകളിലാണ് മഹാസഖ്യം ലീഡ് ചെയ്യുന്നത്. ബിജെപി 30 സീറ്റുകളിലും മറ്റുള്ളവര്‍ പത്തിടത്തുമാണ് മുന്നിലുള്ളത്. 81 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 41 സീറ്റുകളാണ് വേണ്ടത്.
ജാര്‍ഖണ്ഡില്‍ മുക്തി മോര്‍ച്ച(ജെഎംഎം) നേതാവ് ഹേമന്ത് സോറന് മുഖ്യമന്ത്രിയാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. ജാര്‍ഖണ്ഡിലേത് പ്രതീക്ഷിച്ച വിജയമാണ്. പൗരത്വഭേദഗതി നിയമം ജാര്‍ഖണ്ഡ് ജനത തള്ളി. ബിജെപിയുടെ ധ്രുവീകരണ രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണിതെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
തൂക്കു സഭയാണെങ്കില്‍ എജെഎസ്യു, ജെവിഎം പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ബിജെപി കരുനീക്കങ്ങള്‍ ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെറുകക്ഷികളെ ബന്ധപ്പെടാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങിയിട്ടുണ്ട്.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/372bNVr
via IFTTT
No comments:
Post a Comment