പാലാ: മാണി സി കാപ്പൻ പത്രിക സമർപ്പിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 30, 2019

പാലാ: മാണി സി കാപ്പൻ പത്രിക സമർപ്പിച്ചു

കോട്ടയം > പാലായിൽ എൽഡിഎഫ്‌ സ്‌ഥാനാർത്ഥി മാണി സി കാപ്പൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മണ്‌ഡലം ഉപവാരണാധികാരി ളാലം ബ്ലോക് ഓഫീസർക്കാണ്‌ പത്രിക സമർപ്പിച്ചത്‌. സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി വി എൻ വാസവൻ മറ്റ്‌ എൽഡിഎഫ്‌ നേതാക്കൾ എന്നിവർക്കൊപ്പം എത്തിയാണ്‌ പട്ടിക സമർപ്പിച്ചത്‌.

രാവിലെ ഒമ്പതിന്‌ പാലാ കുരിശുപള്ളി കവലയിൽനിന്ന്‌ പ്രവർത്തകർക്കൊപ്പം  പ്രകടനമായാണ്‌ മാണി സി കാപ്പൻ പത്രിക സമർപ്പിക്കാനെത്തിയത്‌. നഗരത്തിലെ വ്യാപാരികളേയും തൊഴിലാളികളേയും നേരിൽക്കണ്ട്‌ പിന്തുണയും അഭ്യർത്ഥിച്ചു.

യുഡിഎഫ്‌ സ്‌ഥാനാർത്ഥി  നിർണയം ഇപ്പോഴും  അനിശ്‌ചിതത്വത്തിൽ തുടരുമ്പോൾ മാണി സി കാപ്പൻ  ഒന്നാംവട്ട പര്യടനം പൂർത്തിയാക്കുന്ന തിരക്കിലാണ്‌. 



from Kerala || Deshabhimani ​Online ​News https://ift.tt/2Ld6WIY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages