സിഇടിയിലെ സമരനായിക എസ്എഫ്‌ഐയുടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 30, 2019

സിഇടിയിലെ സമരനായിക എസ്എഫ്‌ഐയുടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം > ഈ വർഷം ആദ്യം ഹോസ്‌റ്റലിൽ കയറാനുള്ള സമയം നീട്ടണമെന്ന ആവശ്യവുമായി തിരുവനന്തപുരം സിഇടി എൻജിനീയറിങ്‌ കോളേജ്‌ വിദ്യാർഥിനികൾ സമരത്തിലായിരുന്നു. "രാത്രികൾ ഞങ്ങളുടേത്‌ കൂടിയാണ്‌' എന്ന മുദ്രാവക്യവുമായി പെൺകുട്ടികൾ നടത്തിയ സമരത്തിന്‌ മുന്നിൽ ഒടുവിൽ മാനേജ്‌മെന്റ്‌ മുട്ടുമടക്കി. സിഇടിയിൽ തെരഞ്ഞെടുപ്പാണ്‌. സമരത്തെ മുന്നിൽനിന്ന്‌ നയിച് അഞ്ജുരാധ്‌ ആണ്‌ എസ്‌എഫ്‌ഐയുടെ ചെയർപേഴ്‌സൺ സ്ഥാനാർഥി.

ലദീദ റയ്യയുടെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌:

കഴിഞ്ഞ ഫെബ്രുവരിയിലാണെന്നാണ് ഓർമ്മ. 6 30 ആവുമ്പോഴേക്കും ഹോസ്റ്റലിൽ കയറിപോകേണ്ട പ്രത്യേക തരം ജീവികളായി പെൺകുട്ടികളെ കണ്ടു പോന്നിരുന്നിടത്തു, അതിനെതിരെ സമരം ചെയ്തു, അധികാരികൾ മുഖം തിരിച്ചിട്ടും ധീരമായി "ആസാദി"യെന്ന മുദ്രാവാക്യവുമായി മുന്നോട്ട് വന്നത് തിരുവനന്തപുരത്തെ സിഇടി കോളേജിലെ വിദ്യാർഥിനികളായിരുന്നു.

ആ മുദ്രാവാക്യം പിന്നീട് തൃശൂരും കോട്ടയവും തുടങ്ങി കേരളത്തിലങ്ങോളമിങ്ങോളമുള്ള, കോളേജുകളിൽ മാറ്റത്തിന് തുടക്കം കുറിച്ചു. ഹോസ്റ്റലുകളിൽ പെൺകുട്ടികൾക്ക് രാത്രിയാകാശം കാണാമെന്നായി. സമയഭേദഗതി ശരി വെച്ചു കൊണ്ട് സർക്കാർ ഉത്തരവിലേക്ക് വരെയത് വഴിവെച്ചു.  വിപ്ലവമുന്നേറ്റത്തിന് തിരി കൊളുത്തിയ, സിഇടിയിലെ പെൺപടയെ നയിച്ച സഖാവ് അഞ്ചുരാധ് യാണ് ഇപ്രാവശ്യത്തെ ഇലക്ഷനിൽ ചെയർപേഴ്‌സൺ ആയി മത്സരിക്കുന്നതെന്നറിഞ്ഞപ്പോൾ അഭിമാനമാണ് തോന്നിയത്.

കാലത്തോടും, സമൂഹത്തിലെ തുരുമ്പിച്ച ബോധ്യങ്ങളോടും, ചോദ്യം ചെയ്യാൻ കെൽപ്പുള്ള ഒരു പാനലിനെയാണ് സഖാവ് അഞ്ചുരാധ് നയിക്കുന്നതെന്ന തിരിച്ചറിവോടെ, ഈ പാനലിനു വിപ്ലവാഭിവാദ്യങ്ങൾ..

 

 



from Kerala || Deshabhimani ​Online ​News https://ift.tt/2ZIi44y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages