മുത്തൂറ്റ് ജീവനക്കാരുടെ പണിമുടക്ക് വിജയിപ്പിക്കുക: ബെഫി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 30, 2019

മുത്തൂറ്റ് ജീവനക്കാരുടെ പണിമുടക്ക് വിജയിപ്പിക്കുക: ബെഫി

കൊച്ചി> മുത്തൂറ്റ് ഫിനാൻസ് ജീവനക്കാർ ആഗസ്ത് 20 മുതൽ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക്‌ വിജയിപ്പിക്കാൻ ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷൻ സംസ്‌ഥാന പ്രസിഡന്റ്‌  ടി.നരേന്ദ്രനും ജറനൽ സെക്രട്ടറി എസ്‌എസ്‌ അനിലും ആവശ്യപ്പെട്ടു. ഒത്തുതീർപ്പ് കരാർ വ്യവസ്ഥകൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട് മുത്തൂറ്റ് ജീവനക്കാർ നടത്തുന്ന പണിമുടക്കിന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ കേരള സംസ്ഥാന കമ്മിറ്റി പൂർണ പിന്തുണ പ്രഖ്യാപിച്ചു. പണിമുടക്ക്‌ വിജയിപ്പിക്കുന്നതിന് എല്ലാ ബാങ്ക് ജീവനക്കാരും മുന്നിട്ടിറങ്ങണമെന്നും ബെഫി ആവശ്യപ്പെട്ടു.

ജീവനക്കാർ സംഘടന രൂപീകരിച്ചതുമുതൽ മുത്തൂറ്റ് മാനേജ്മെന്റ് സംഘടനാ അംഗങ്ങൾക്കുനേരെ പ്രതികാര നടപടികൾ ആരംഭിച്ചതാണ്‌. ഇതിൽ പ്രതിഷേധിച്ച് നേരത്തെ 2016 നവംബർ 3 മുതൽ 17 ദിവസം മുത്തൂറ്റ് ഫിനാൻസ് ജീവനക്കാർ പണിമുടക്കി. അന്ന് തൊഴിൽ മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ പ്രശ്നം ഒത്തുതീർപ്പായി. എന്നാൽ  ഒത്തുതീർപ്പ് വ്യവസ്ഥകൾ നടപ്പിലാക്കാൻ അധികാരികൾ തയ്യാറായില്ല.ഇതോടെ   തൊഴിലാളികൾ 2018 ഡിസംബർ 10 ന് വീണ്ടും പണിമുടക്കാൻ നിർബന്ധിതരായി. തൊഴിൽ മന്ത്രാലയത്തിന് കീഴിൽ നടന്ന ചർച്ചയിൽ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് മാനേജ്മെന്റ് വീണ്ടും ഉറപ്പ് നൽകിയോടെയാണ്‌  പണിമുടക്ക് പിൻവലിച്ചത്‌.  എന്നാൽ ഒത്തുതീർപ്പു വ്യവസ്ഥകൾ ഒന്നും തന്നെ നടപ്പിലാക്കാൻ  മാനേജ്മെൻറ് തയ്യാറായിട്ടില്ല.

അധികാരികളുടെ ഈ ധാർഷ്ട്യതക്കിടയിലും സ്ഥാപനത്തിന്റെ വളർച്ചക്ക് വേണ്ടി മുത്തൂറ്റിലെ തൊഴിലാളികൾ ആത്മാർത്ഥതയോടെ പണിയെടുത്തു. ഇതിന്റെ ഫലമായി കഴിഞ്ഞ സാമ്പത്തിക വർഷം മുത്തൂറ്റ് 2103 കോടി രൂപയുടെ ലാഭമുണ്ടാക്കി. എന്നിട്ടും തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനോ ബന്ധപ്പെട്ട വേദികളിൽ ഉണ്ടാക്കിയ കരാർ വ്യവസ്ഥ നടപ്പിലാക്കുന്നതിനോ അധികാരികൾ തയ്യാറാകുന്നില്ല. ഇതോടെയാണ്‌ പണിമുടക്കിലേക്ക് നീങ്ങുന്നതിന് തൊഴിലാളികൾ നിർബന്ധിതരായത്‌. ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ പോലും മാനേജ്മെന്റ് പാലിക്കുന്നില്ല.

തൊഴിലാളി സംഘടനയെയും സംസ്ഥാന തൊഴിൽ മന്ത്രാലയത്തെയും നിയമ വ്യവസ്ഥിതികളെയും അംഗീകരിക്കാൻ തയ്യാറാകാത്ത മാനേജ്മെന്റ് നടപടി തികച്ചും പ്രതിഷേധാർഹമാണെന്നും പ്രസ്‌താവനയിൽ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2NJJeWq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages