തൃശ്ശൂർ > രമ്യ ഹരിദാസ‌് എംപിയുടെ കാർപിരിവ‌് വിവാദത്തിൽ കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രനെ ആക്ഷേപിച്ച‌് അനിൽ അക്കര എംഎൽഎ. ഫേസ്ബുക്കിൽ വിമർശിച്ചതിന് പിന്നാലെയാണ് മാധ്യമങ്ങളോടുമുള്ള പരസ്യ പ്രതികരണം. രമ്യയുടെ കാർ വിവാദത്തിൽ മുല്ലപ്പള്ളിയുടെ നിലപാട് സൈബർ സഖാക്കൾക്ക് ലൈക്കടിച്ച പോലെയായി. മുല്ലപ്പള്ളിയെപ്പോലെ താനും എഐസിസി അംഗമാണ്, പ്രസിഡന്റല്ലെന്ന വ്യത്യാസമേയുള്ളൂ. മുല്ലപ്പള്ളിക്ക് ഫേസ്ബുക്കിൽ പ്രതികരിക്കാമെങ്കിൽ തനിക്കും അതാവാമെന്നും അനിൽ തുറന്നടിച്ചു. എംപിക്ക് യൂത്ത് കോൺഗ്രസ് കാർ വാങ്ങുന്നത‌് മുല്ലപ്പള്ളി തടഞ്ഞിരുന്നു. ഇതിനെതിരെ സമൂഹമാധ്യമത്തിൽ അനിൽ അക്കര പ്രതികരിച്ചു. ഇതോടെയാണ‌് ഇരുവരുടെയും വാക്ക്പോര് തുടങ്ങിയത്.
‘തൃശൂർ ഡിസിസിക്ക് പ്രസിഡന്റില്ല, ഞങ്ങൾക്കും വേണ്ടേ ഒരു പ്രസിഡന്റ്. മാസങ്ങൾ കഴിഞ്ഞു. ഒരു ചുമതലക്കാരനെങ്കിലും വേണ്ടേ? ആ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് കെപിസിസി പ്രസിഡന്റാണ്.’ എന്നാണ് ചൊവ്വാഴ്ച രാവിലെ അനിൽ പോസ്റ്റിട്ടത്.
from Kerala || Deshabhimani Online News https://ift.tt/30Offje
via IFTTT
No comments:
Post a Comment