തിരുവനന്തപുരം > ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിക്കെതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ച് മാധ്യമങ്ങൾക്ക് കത്തെഴുതിയ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് കോടതിയലക്ഷ്യ ഹർജിയിൽ നോട്ടീസ്.
തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി അഡ്വ. എസ് അശ്വകുമാർ നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്. മൂന്നാഴ‌്ചയ‌്ക്കകം ചിറ്റിലപ്പിള്ളി വിശദീകരണം നൽകണം.
വീഗാലാൻഡിൽ വീണ‌് പരിക്കേറ്റതിന്, കോട്ടപ്പുറം സ്വദേശി വിജേഷ് നഷ്ടപരിഹാരത്തിന‌് 2007ൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അപകടം നടന്നിട്ട് വർഷങ്ങളായിട്ടും നഷ്ടപരിഹാരം നൽകാത്തതിന‌് ചിറ്റിലപ്പിള്ളിയെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. ഇവ വാർത്തയായി. തുടർന്ന‌് ജഡ്ജിക്കെതിരെ ആരോപണങ്ങളുമായി ചിറ്റിലപ്പിള്ളി ചീഫ് ജസ്റ്റിസിന് കത്തെഴുതി. കത്തിന്റെ പകർപ്പ് മാധ്യമങ്ങൾക്കും നൽകുകയായിരുന്നു.
from Kerala || Deshabhimani Online News https://ift.tt/2LD6HZ4
via IFTTT
No comments:
Post a Comment