കൊച്ചി > സംസ്ഥാനത്ത‌് വൈറോളജി ഇൻസ‌്റ്റിറ്റ്യൂട്ട‌് സ്ഥാപിക്കുമ്പോൾ ഉപകരണങ്ങൾ വാങ്ങാൻ ആസ‌്റ്റർ മെഡ‌്സിറ്റി 50 ലക്ഷം രൂപ വാഗ‌്ദാനം ചെയ‌്തു. ജില്ലയെ നിപാ വിമുക്തമായി പ്രഖ്യാപിച്ച ചടങ്ങിലാണ‌് ആസ‌്റ്റർ ഹെൽത്ത‌് കെയർ മാനേജിങ് ഡയറക‌്ടർ ആസാദ‌് മൂപ്പൻ ഇക്കാര്യം അറിയിച്ചത‌്. നിപാ വിമുക്തനായി ആശുപത്രി വിട്ട വിദ്യാർഥിയുടെ മുഴുവൻ ചികിത്സാ ചെലവും വഹിക്കുമെന്ന‌് ആസ‌്റ്റർ മെഡ‌്സിറ്റി സിഇഒ കമാൻഡർ ജെൽസൻ എ കവലക്കാട്ട‌് അറിയിച്ചു.
ആസാദ‌് മൂപ്പന്റെ സഹായ വാഗ‌്ദാനത്തെ മന്ത്രി കെ കെ ശൈലജ അഭിനന്ദിച്ചു. ലെവൽ–-3 നിലവാരത്തിലുള്ള വൈറോളജി ഇൻസ‌്റ്റിറ്റ്യൂട്ട‌് നമുക്ക‌് ഉടൻ വേണമെന്നും അതിനെ ലെവൽ–-4 നിലവാരത്തിലേക്ക‌് ഉയർത്താമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത‌് അത്തരമൊരു ഇൻസ‌്റ്റിറ്റ്യൂട്ട‌് സ്ഥാപിക്കാനുള്ള പ്രവർത്തനം നടക്കുന്നു. അതിന്റെ കെട്ടിടോദ‌്ഘാടനം കഴിഞ്ഞു. കോഴിക്കോട‌് ലാബ‌് സ്ഥാപിക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതിയായി. ഫണ്ട‌് കണ്ടെത്താനുള്ള ശ്രമത്തിലാണ‌്. ആലപ്പുഴയിലെ ഇൻസ‌്റ്റിറ്റ്യൂട്ടിനെ നമ്മൾ ശക്തമാക്കിയെന്നും മന്ത്രി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/32NbBbn
via IFTTT
No comments:
Post a Comment