ക്ഷേത്രം മേൽശാന്തി നിയമനങ്ങളിൽ പൂജാവിധികൾ പഠിച്ചവരെ ജാതിഭേദമില്ലാതെ പരിഗണിക്കണമെന്നും അധികഭൂമി പിടിച്ചെടുത്ത് അർഹതപ്പെട്ടവർക്ക‌് നൽകണമെന്നും എസ‌്എൻഡിപി യോഗം 113-‐ാം വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.
76.98 കോടി രൂപയുടെ ബജറ്റിന‌് അംഗീകാരംനൽകി. സാമൂഹ്യക്ഷേമ പരിപാടികൾക്ക‌് രണ്ട‌് കോടിയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക‌് ഭൂമിവാങ്ങുന്നതിന‌് 4.5 കോടിയും വകയിരുത്തി. സ‌്കൂൾ–- -കോളേജ‌് കെട്ടിട നിർമാണത്തിനും ഫർണീച്ചറിനുമായി 19 കോടിയും മൈക്രോക്രെഡിറ്റ‌് സ‌്കീമിന‌് 10 കോടിയും നീക്കിവച്ചു. ഭവന നിർമാണ പദ്ധതിക്ക‌് 80 ലക്ഷമാണുള്ളത‌്. എസ‌്എൻ ട്രസ‌്റ്റിലേക്ക‌് 15 കോടി വകയിരുത്തി. പ്രളയദുരിതാശ്വാസ നിധിയിലേക്ക‌് ലഭിച്ച മൂന്ന‌് കോടി ചെലവിടുകയാണ‌് ബജറ്റ‌് ലക്ഷ്യം. അവകാശ സംരക്ഷണ സമരത്തിന‌് 20 ലക്ഷം നീക്കിവച്ചു. ചേർത്തല ശ്രീനാരായണ കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഡോ. എം എൻ സോമൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ബജറ്റവതരിപ്പിച്ചു.
സർക്കാരിനൊപ്പം നിന്നത‌് കടമ: വെള്ളാപ്പള്ളി
സംസ്ഥാന സർക്കാരിനെതിരെ യുദ്ധംചെയ്യേണ്ട സാഹചര്യമുണ്ടോയെന്ന കാര്യം ചിന്തിക്കണമെന്നും അനുഭാവപൂർവമായി സർക്കാർ സമീപിക്കുമ്പോൾ പുറംതിരിഞ്ഞ‌് നിൽക്കുന്നത‌് ശരിയല്ലെന്നും എസ‌്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ‌്എൻഡിപി യോഗം
113‐-ാം വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയുടെ പേരിൽ തെരുവിൽ നടന്ന സമരം സവർണ കൗശലമായിരുന്നു. ശ്രീനാരായണഗുരുവിനെയും സമുദായത്തെയും അംഗീകരിക്കുന്ന സർക്കാരി
നൊപ്പം നിൽക്കുകയെന്ന കടമയാണ‌് നിറവേറ്റിയത‌്. ശബരിമലയുടെ പേരിൽ സവർണവിഭാഗം കൗശലത്തോടെ സംഘടിപ്പിച്ച തെരുവുസമരത്തിൽ പങ്കെടുത്തിരുന്നുവെങ്കിൽ പിന്നോക്കക്കാർ കേസിൽപ്പെടുകയും ജയിലിൽ കിടക്കുകയുംചെയ‌്തേനെ. അതൊഴിവാക്കാനാണ‌് പ്രത്യക്ഷ സമരത്തിനില്ലെന്ന നിലപാട‌് സ്വീകരിച്ചത‌്.
അതിന്റെപേരിൽ സമുദായത്തിന‌് അകത്തുനിന്നും പുറത്തുനിന്നും വേട്ടയാടി. സമുദായത്തെ അംഗീകരിക്കാൻ സന്നദ്ധമായതിനാലാണ‌് വനിതാമതിലിൽ അണിചേർന്നത‌്–- വെള്ളാപ്പള്ളി പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2VPXgu6
via IFTTT
No comments:
Post a Comment