ദേശീയപാത വികസനം : കാസർകോട‌് ജില്ലയിൽ മുഴുവൻ ഭൂമിയും ഏറ്റെടുത്ത‌ു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 8, 2019

ദേശീയപാത വികസനം : കാസർകോട‌് ജില്ലയിൽ മുഴുവൻ ഭൂമിയും ഏറ്റെടുത്ത‌ു


കാസർകോട‌്  ജില്ലയിൽ നാല‌ുവരി ദേശീയപാത വികസനത്തിന‌് മുഴുവൻ ഭൂമിയും ഏറ്റെടുത്ത‌് 3 ഡി വിജ്ഞാപനമായി. തലപ്പാടി–- കാലിക്കടവ‌്  നാലുവരി ദേശീയപാത വികസനത്തിന‌ായി 94.20 ഹെക്ടർ ഭൂമിയാണ‌് ഏറ്റെടുത്തത‌്. ഇതിൽ 43.28 ഹെക്ടർ ഭൂമിയുടെ നഷ്ടപരിഹാരം നൽകാനാനുള്ള 3 ജി വിജ്ഞാപനവുമായി.

ജില്ലയിൽ ത-ല-പ്പാ-ടി-മു-തൽ- കാ-ലി-ക്ക-ട-വുവ-രെ- 87 കി-ലോ-മീ-റ്റർ- ദൂ-ര-ത്തി-ലാ-ണ്- 45 മീ-റ്റർ- വീ-തി-യിൽ- നാ-ലു-വ-രി-യായി ദേ-ശീ-യ-പാ-ത- വി-ക-സി-പ്പി-ക്കു-ക.- 110 ഹെ-ക്ട-റോ-ളം- ഭൂ-മി വേണ്ടിവരുമെന്നാണ‌് ആദ്യം കണക്കാക്കിയത‌്.  സർവേക്ക‌ുശേഷം ഇത‌് 94.2018 ഹെക്ടറായി നിജപ്പെടുത്തി. ഇ-തിൽ- 22 ഹെ-ക്ടർ- സർ-ക്കാർ- ഭൂ-മി-യും ബാക്കി സ്വ-കാ-ര്യ- വ്യ-ക്തി-ക-ളു-ടെ- ഭൂ-മി-യു-മാ-ണ്.- മ-ഞ്ചേ-ശ്വ-രം,- കാ-സർ-കോ-ട്-,- ഹൊ-സ്--ദുർ-ഗ്-- താ-ലൂ-ക്കു-ക-ളി-ലെ- 33 വി-ല്ലേ-ജു-ക-ളി-ലെ- ഭൂ-മി-യാ-ണ്- ഏ-റ്റെ-ടു-ത്ത-ത്-.-  ഏറ്റെടുത്ത ഭൂമിയിലെ 2500 കെ-ട്ടി-ട-ങ്ങൾ പൂർണമായോ ഭാഗികമായോ പൊളിച്ചു മാറ്റ-ും.

കഴിഞ്ഞ യുഡിഎഫ‌് സർക്കാരിന്റെ കാലത്ത‌്  ഭൂമി ഏറ്റെടുക്കാനാകാതെ അടച്ചുപൂട്ടാൻ നിർദേശിച്ചതാണ‌് സ‌്പെഷ്യൽ ഡെപ്യൂട്ടി കലക്ടറുടെ ചുമതലയിൽ കാസർകോട‌ും കാഞ്ഞങ്ങാടും പ്രവർത്തിക്കുന്ന ജില്ലയിലെ ഭൂമി ഏറ്റെടുക്കൽ വിഭാഗം ഓഫീസുകൾ.

പിണറായി സർക്കാർ അധികാരത്തിൽ വന്നതോടെ നാലുവരിപ്പാത വികസനം പൂർത്തിയാക്കാനുള്ള ദൃഢനിശ്ചയത്തിന്റെ ഫലമായി  ഓഫീസുകളുടെ പ്രവർത്തനം സജീവമായി. ഭൂമി  ഏറ്റെടുക്കലും വിലനിർണയവും വേഗത്തിലായി. 

ദേശീയപാത അതോറിറ്റി അനുവദിക്കുന്ന നഷ്ടപരിഹാരത്തുക നൽകലും ദ്രുതഗതിയിലായി. 17 വില്ലേജുകളിലെ 1546  പേർക്കായി 365.3 കോടി രൂപ നഷ്ടപരിഹാരമായി അനുവദിച്ചു. ഇതിൽ 1206   പേർക്കായി 253.66 കോടി രൂപ കൈമാറി. കഴിഞ്ഞ ഡിസംബറിനുശേഷം നഷ്ടപരിഹാരം നൽകാനുള്ള തുക അനുവദിച്ചിട്ടില്ല.
ഭൂമി ഏറ്റെടുത്ത 796 പേർക്ക‌് നഷ്ടപരിഹാരം നൽകാനുള്ള 264.66 കോടി രൂപക്കായി ദേശീയപാത അതോറിറ്റിക്ക‌് അപേക്ഷ നൽകിയിട്ട‌് മാസങ്ങളായി.



from Kerala || Deshabhimani ​Online ​News http://bit.ly/2LvvVcM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages