ജനനായകന‌് സ‌്മരണാ‌ഞ്ജലി; ഓർമകൾക്ക‌് നാടിന്റെ പ്രണാമം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 20, 2019

ജനനായകന‌് സ‌്മരണാ‌ഞ്ജലി; ഓർമകൾക്ക‌് നാടിന്റെ പ്രണാമം


കണ്ണൂർ
മുൻ മുഖ്യമന്ത്രിയും കമ്യൂണിസ‌്റ്റ‌് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവുമായിരുന്ന ഇ കെ നായനാരുടെ ഓർമകൾക്ക‌് നാടിന്റെ പ്രണാമം. 15ാം ചരമവാർഷിക ദിനത്തിൽ  സിപിഐ എം നേതൃത്വത്തിൽ വിപുലമായ അനുസ‌്മരണ പരിപാടികൾ  കേരളത്തിലുടനീളം നടന്നു. നായനാർ അന്ത്യവിശ്രമം കൊള്ളുന്ന കണ്ണൂർ പയ്യാമ്പലത്തെ സ‌്മൃതിമണ്ഡപത്തിൽ സിപിഐ എം നേതാക്കളും നൂറുകണക്കിന‌് പ്രവർത്തകരും ബഹുജനങ്ങളും രാവിലെ പുഷ‌്പാർച്ചന നടത്തി. പാർടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പുഷ‌്പചക്രം അർപ്പിച്ചു. മന്ത്രിമാരായ ഇ പി ജയരാജൻ, കെ കെ ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി, പി കെ ശ്രീമതി എംപി, സിപിഐ എം കണ്ണൂർ ജില്ലാസെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജയരാജൻ, കെ പി സഹദേവൻ, കെ കെ രാഗേഷ‌് എംപി, എ എൻ ഷംസീർ എംഎൽഎ, നായനാരുടെ ഭാര്യ കെ പി ശാരദ ടീച്ചർ, മക്കളായ കെ പി സുധ, കൃഷ‌്ണകുമാർ, ഉഷ, വിനോദ‌് എന്നിവരും പങ്കെടുത്തു. നേതാക്കളും പ്രവർത്തകരും പ്രകടനമായി ബർണശേരിയിലെ നായനാർ അക്കാദമിയിലേക്ക‌് നീങ്ങി. അക്കാദമി അങ്കണത്തിൽ കെ പി സഹദേവൻ പതാക ഉയർത്തി. അനുസ‌്മരണ യോഗം കോടിയേരി ബാലകൃഷ‌്ണൻ ഉദ‌്ഘാടനം ചെയ‌്തു. ഇ പി ജയരാജൻ അധ്യക്ഷനായി. എം വി ജയരാജൻ സ്വാഗതം പറഞ്ഞു.

നായനാരുടെ ജന്മനാടായ കല്യാശേരിയിൽ വൈകിട്ട് നടന്ന അനുസ്മരണ റാലി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള ഉദ്ഘാടനംചെയ്തു. ചുവപ്പു വളണ്ടിയർ മാർച്ചും ബഹുജന പ്രകടനവും നടന്നു.

തിരുവനന്തപുരത്ത‌് എ‌ കെ ജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ‌് അംഗം എം വി ഗോവിന്ദൻ പതാക ഉയർത്തി. ജില്ലാകമ്മിറ്റി ഓഫീസായ കാട്ടായിക്കോണം വി ശ്രീധർ സ‌്മാരകമന്ദിരത്തിൽ സെക്രട്ടറി ആനാവൂർ നാഗപ്പൻ പതാക ഉയർത്തി. തിരുവനന്തപുരം ദേശാഭിമാനിയിൽ ന്യൂസ‌് എഡിറ്റർ വി ജയിൻ പതാക ഉയർത്തി. സിപിഐ എം കണ്ണൂർ  ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടൻ സ‌്മാരക മന്ദിരത്തിൽ ജില്ലാ സെക്രട്ടറി എം വി ജയരാജനും  കണ്ണൂർ ദേശാഭിമാനിയിൽ എ കൃഷ‌്ണനും പതാക ഉയർത്തി. ഇ കെ നായനാർ ദിനം ആചരിച്ചു

കൊച്ചി
ഇ കെ നായനാർ ദിനം ജില്ലയിൽ സമുചിതമായി ആചരിച്ചു. സിപിഐ എം ഓഫീസുകളിലും തൊഴിലിടങ്ങളിലും പതാക ഉയർത്തി. അനുസ‌്മരണ യോഗങ്ങൾ ചേർന്നു. ദേശാഭിമാനിയിൽ ലോക്കൽ സെക്രട്ടറി എ ബി അജയഘോഷ‌് പതാക ഉയർത്തി.



from Kerala || Deshabhimani ​Online ​News http://bit.ly/2HJMWLg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages