തിരുവനന്തപുരം > ലിംഗ, ലൈംഗിക ന്യൂനപ ക്ഷങ്ങൾക്കായുള്ള ക്ഷേമപ്രവർത്തനങ്ങളിൽ രാജ്യത്തിന‌് മാതൃകയായി കേരളം. ഇന്ത്യയിൽ ആദ്യമായി സർക്കാർതലത്തിൽ ‘ട്രാൻസ‌്മെൻ ഹോം’ ആരംഭിച്ചാണ‌് സാമൂഹ്യനീതിവകുപ്പ‌് കരുതലിന്റെ പുതുഗാഥ രചിക്കുന്നത‌്. സ‌്ത്രീയായി ജനിച്ചശേഷം സ്വത്വം തിരിച്ചറിഞ്ഞ‌് പുരുഷനായി മാറിയവർക്കുള്ള (ട്രാൻസ‌്മെൻ) ‘തണൽ ഷോർട്ട‌് സ‌്റ്റേ ആൻഡ‌് സേഫ‌്റ്റി ഹോം’ തിരുവനന്തപുരം കുന്നുകുഴി വാർഡിലാണ‌് തുടങ്ങുന്നത‌്. ഒരേസമയം 25 പേർക്ക‌് താമസിക്കാം. ലിംഗമാറ്റ ശസ‌്ത്രക്രിയ കഴിഞ്ഞവർക്കും വീട്ടിൽനിന്ന‌് പുറത്താക്കൽ, വീടുവിട്ടിറങ്ങേണ്ട സാഹചര്യങ്ങൾ തുടങ്ങിയ വിവിധ പ്രതിസന്ധികൾ നേരിടുന്നവർക്കുമാണ‌് പ്രവേശനം.
മൂന്നുമാസംവരെയെങ്കിലും താമസിക്കാം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗവുമായി ചേർന്ന‌് വൈദ്യസഹായവും ലഭ്യമാക്കും. ക്വിയർലൈബ്രറിയും സജ്ജീകരിക്കും. താമസം, ഭക്ഷണം, വൈദ്യസേവനം ഉൾപ്പെടെ സൗജന്യമായിരിക്കും. മാനേജർ, പാർട‌്ടൈം കൗൺസിലർ, സെക്യൂരിറ്റിഗാർഡ‌്, കെയർടേക്കർ, ക്ലീനിങ‌് സ്റ്റാഫ‌്, കുക്ക‌് എന്നിവരുമുണ്ടാകും. ജീവനക്കാരായി നിയമിക്കുന്നതിൽ ട്രാൻസ‌്ജെൻഡർ വിഭാഗത്തിന‌് മുൻഗണനയുണ്ട‌്. ഈ വിഭാഗത്തിലുള്ളവർക്ക‌് നിശ്ചിതവരുമാനമുള്ള ജോലി ഉറപ്പാക്കി ആശ്വാസം പകരാമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണിത‌്. ഇവരുടെ അഭാവത്തിലാകും മറ്റുള്ളവരെ പരിഗണിക്കുക.
from Kerala || Deshabhimani Online News http://bit.ly/2VPSXzN
via IFTTT
No comments:
Post a Comment