മുതലാളിത്തത്തിന്റെ കല പരസ്യം: സുനിൽ പി ഇളയിടം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 20, 2019

മുതലാളിത്തത്തിന്റെ കല പരസ്യം: സുനിൽ പി ഇളയിടം


കോന്നി
മുതലാളിത്തത്തിന്റെ കല പരസ്യം ആണെന്ന് സുനിൽ പി ഇളയിടം പറഞ്ഞു. ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ "മാർക്സ് - ഗാന്ധി സംവാദ സാധ്യതകൾ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഉപയോഗമില്ലാത്ത വസ്തുകൾ പെരുകി വന്ന് മനുഷ്യനെ കൊണ്ട് ഉപയോഗമില്ലാതാകുന്നു. വ്യക്തികളെ വസ്തുവൽകരിച്ച് മറ്റൊരു വസ്തുവാക്കി മനുഷ്യനെ മുതലാളിത്തം മാറ്റുകയാണ്. മുതലാളിത്വ ആധുനികതയാണ് ഗാന്ധിയുടെയും മാർക്സിന്റെയും വിമർശനകേന്ദ്രം. ആധുനികതയുടെ ഉദാര മൂല്യങ്ങളിൽ നിന്ന് പ്രകൃതി എന്നത് പ്രകൃതി വിഭവങ്ങളായി മാറി. മനുഷ്യൻ എന്നത് പൗരൻ ആയി മാറി. ജനങ്ങൾ ജനസഞ്ചമായി മാറി. അറിവ് എന്നത് വൈദഗ്ധ്യം ആയി മാറി. ആധുനികത സാർവദേശീയതയാണെന്ന് പറഞ്ഞ് നടപ്പാക്കി സാർവദേശീയത കൊളോണിയലിസമായി മാറി.

ആധുനികതയോട് ഗാന്ധിയും മാർക്സും എടുത്ത സമീപനമാണ് താരതമ്യം ചെയ്യേണ്ടത്. ചരിത്രം നമുക്ക് ആഗ്രഹിച്ച് ഇല്ലാതാക്കാൻ കഴിയില്ല. ഫ്രഞ്ച‌് വിപ്ലവത്തിൽ ബൂർഷ്വാസി സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചു. എന്നാൽ ഈ മുദ്രാവാക്യങ്ങൾ നടപ്പിലാക്കാതെ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ മുദ്രാവാക്യമാണ് നടപ്പാക്കിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.



from Kerala || Deshabhimani ​Online ​News http://bit.ly/2HDocUU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages