സർക്കാർ നൽകും ‘സ്റ്റിയറിങ്’; ജീവിതത്തിൽ മുന്നേറാൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 30, 2019

സർക്കാർ നൽകും ‘സ്റ്റിയറിങ്’; ജീവിതത്തിൽ മുന്നേറാൻ


തിരുവനന്തപുരം
പ്രതിബന്ധങ്ങളെ തരണംചെയ‌്ത‌് ജീവിതത്തിൽ മുന്നേറാൻ പട്ടികജാതി, പട്ടികവർഗക്കാർക്ക‌് സർക്കാർ വക ‘സ്റ്റിയറിങ്'. പട്ടികജാതി, വർഗ വിഭാഗത്തിലുള്ളവർ ഡ്രൈവർമാരായുള്ള ഓൺലൈൻ ടാക‌്സ‌ി സർവീസ‌് ആരംഭിക്കാൻ ഒരുങ്ങുകയാണ‌് പട്ടികജാതി വികസനവകുപ്പ‌്.

പിന്നോക്കവിഭാഗത്തിലുള്ളവർക്ക‌് മികച്ച ജീവിതം ഉറപ്പാക്കാനുള്ള എൽഡിഎഫ‌് സർക്കാരിന്റെ ഇടപെടലിന്റെ ഭാഗമായാണ‌് പുതിയ സംരംഭം. നിലവിലുള്ള സർവീസുകളേക്കാൾ യാത്രാനിരക്ക‌് കുറവും ഡ്രൈവർമാർക്ക‌് കൂടുതൽ വരുമാനവും  ഉറപ്പാക്കുന്ന വിധത്തിലാണ‌് പദ്ധതിയുടെ വിഭാവനം. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട‌്, കോഴിക്കോട‌് എന്നിവിടങ്ങളിലാണ‌് പദ്ധതി നടപ്പാക്കുന്നത‌്. ഒരോ ജില്ലയിലും 30 വീതം വാഹനം സർവീസ‌് നടത്തും.

ആകെ 150 വാഹനമാണ‌് പുതിയതായി വാങ്ങുന്നത‌്. എസ‌്എസി, എസ‌്ടി ഡെവലപ‌്മെന്റ‌് കോർപറേഷൻ വായ‌്പയാണ‌് പദ്ധതിക്കായി പ്രയോജനപ്പെടുത്തുന്നത‌്. ഏഴ‌് ലക്ഷം രൂപയാണ‌് വാഹനം വാങ്ങാൻ പ്രതീക്ഷിക്കുന്നത‌്. അതിൽ ഒരു ലക്ഷം രൂപ സർക്കാർ ഗ്രാന്റായും ശേഷിക്കുന്ന തുക കോർപറേഷൻ കുറഞ്ഞ പലിശയ്ക്ക‌് വായ്പയായും നൽകും. രണ്ട‌് വർഷത്തിനുള്ളിൽ വായ‌്പ തിരിച്ചടച്ച‌് വാഹനം സ്വന്തമാക്കാനുള്ള അവസരവും ഒരുക്കും. യാത്രക്കൂലിക്ക‌ു പുറമെ കമീഷന്റെ പകുതിയും ഡ്രൈവർമാർക്ക‌് നൽകും. ശേഷിക്കുന്ന കമീഷന്റെ ഗുണം യാത്രക്കാർക്ക‌് ലഭ്യമാക്കും. നിലവിലുള്ള ഓൺലൈൻ ടാക‌്സി നിരക്കിനേക്കാൾ കുറവായിരിക്കും. സുരക്ഷിതയാത്ര ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിക്കും. പദ്ധതിയുടെ നടത്തിപ്പിനും സേവനത്തിനുമായി  കേന്ദ്രീകൃത കോൾ സെന്ററും പ്രവർത്തിക്കും.

സ‌്മാർട്ട‌് ഫോണിലൂടെ വാഹനം ബുക്ക‌് ചെയ്യുന്നതുൾപ്പെടെയുള്ള സൗകര്യങ്ങളുമുണ്ടാകും. യാത്രക്കാരോട‌് മികച്ച രീതിയിൽ ഇടെപടുന്നതിനും സുഗമയാത്ര ഉറപ്പാക്കാനും  ഡ്രൈവർമാർക്ക‌് സർക്കാർ പരിശീലനം നൽകും. രണ്ടാംഘട്ടത്തിൽ മറ്റ‌് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ടാക്സിക്കു പുറമെ ഓട്ടോറിക്ഷ, ഗുഡ്സ‌് ഓട്ടോ, ട്രക്ക‌് തുടങ്ങിയ വാഹനങ്ങളുടെ സേവനവും പിന്നീട‌് ലഭ്യമാക്കും. രണ്ട‌് മാസത്തിനുള്ളിൽ പദ്ധതി യാഥാർഥ്യമാകും. പദ്ധതിക്ക‌് തത്വത്തിൽ അംഗീകാരമായതായി പട്ടികജാതി വികസന ഡയറക്ടർ അലി അസ‌്ഗർ പാഷ  പറഞ്ഞു. ഗുണഭോക്താക്കളെ കണ്ടെത്താൻ ഉടൻ അപേക്ഷ ക്ഷണിക്കും. പട്ടികവർഗ യുവതീയുവാക്കൾക്ക‌് വിദേശത്ത‌് തൊഴിൽ, പട്ടികവർഗ കുടുംബത്തിൽ ഒരാൾക്ക‌് ജോലി ഉൾപ്പെടെ രാജ്യത്തിന‌് മാതൃകയായ നടപടികളുമായി മുന്നോട്ടുപോവുകയാണ‌് എൽഡിഎഫ‌് സർക്കാർ. സംസ്ഥാനത്ത‌് ആദ്യമായാണ‌് സർക്കാർ നേതൃത്വത്തിൽ ഇത്തരത്തിൽ ഓൺലൈൻ ടാക‌്സി സർവീസ‌് ആരംഭിക്കുന്നത‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2I8gDpq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages