കുടിക്കുന്ന വെള്ളത്തിലും ചെയ്യുന്ന വിദ്യാഭ്യാസത്തിലും ജോലിയിലും എല്ലാം രാഷ‌്ട്രീയം ഉണ്ട‌് : സൂര്യ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 30, 2019

കുടിക്കുന്ന വെള്ളത്തിലും ചെയ്യുന്ന വിദ്യാഭ്യാസത്തിലും ജോലിയിലും എല്ലാം രാഷ‌്ട്രീയം ഉണ്ട‌് : സൂര്യ


കൊച്ചി
കുടിക്കുന്ന വെള്ളത്തിലും ചെയ്യുന്ന വിദ്യാഭ്യാസത്തിലും ജോലിയിലും എല്ലാം രാഷ‌്ട്രീയം ഉണ്ടെന്ന‌് തമിഴ‌്നടൻ സൂര്യ. സ്വന്തമായി രാഷ‌്ട്രീയാഭിപ്രായം ഉണ്ടെങ്കിലും താൻ രാഷ‌്ട്രീയത്തിൽ ഇറങ്ങുന്നതിനെക്കുറിച്ച‌് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ‌്ച പ്രദർശനത്തിനെത്തുന്ന ‘എൻജികെ’ എന്ന സിനിമയുടെ പ്രചാരണാർഥം കൊച്ചിയിൽ എത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട‌് സംസാരിക്കുകയായിരുന്നു. 

രാഷ‌്ട്രീയം ഒരു തീപ്പൊരിയാണ‌്. അത‌് മനസ്സിൽ കൊണ്ട‌ുനടക്കുന്നവരാണ‌് ചിലർ. അവർപോലും അറിയാതെയാവും പെട്ടെന്ന‌് ഒരു ദിവസം അവർ രാഷ‌്ട്രീയത്തിൽ സ‌്റ്റാർ ആകുന്നത‌്. ഗാന്ധിജി അതുപോലെ ഒരു വ്യക്തിയാണ‌്. വെള്ളിയാഴ‌്ച പ്രദർശനത്തിനെത്തുന്ന എൻജികെ എന്ന സിനിമയിലും രാഷ‌്ട്രീയം കൈകാര്യം ചെയ്യുന്നുണ്ട‌്. ജീവിതത്തിന്റെ അടിത്തട്ടിൽനിന്നുള്ള രാഷ‌്ട്രീയമാണ‌് അതിലെ വിഷയം.

2000ത്തിൽ ആദ്യ സിനിമയിൽ അഭിനയിക്കുമ്പോൾത്തന്നെ എൻജികെയുടെ സംവിധായകനോട‌് ചാൻസ‌് ചോദിച്ചിരുന്നതാണ‌്. എന്നാൽ, 19 വർഷത്തിനു ശേഷമാണ‌് അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത‌്. സിനിമയിലെ കഥാപാത്രമായ നന്ദഗോപാല കുമാരൻ തികച്ചും സംവിധായകന്റെമാത്രം സൃഷ‌്ടിയാണ‌്. അദ്ദേഹം പറഞ്ഞതുപോലെ താൻ അഭിനയിച്ചുവെന്നു മാത്രം.

മോഹൻലാലിന്റെ ലൂസിഫർ കണ്ടു. മോഹൻലാൽ ഒരു മികച്ച നടനാണ‌്. അദ്ദേഹത്തിന്റെ കൂടെ താനും അഭിനയിച്ചു എന്നത‌് ഇന്നും വിശ്വസിക്കാൻ കഴിയുന്നില്ല. പൃഥ്വിരാജ‌് നല്ല സംവിധായകനാണ‌്. പ്രേമം സിനിമ കഴിഞ്ഞ‌് നാലു വർഷം കഴിഞ്ഞിട്ടും മലയാളികൾ മലരെന്ന കഥാപാത്രത്തെ മറന്നിട്ടില്ലാത്തത‌് തന്നോടുള്ള സ‌്നേഹമായി കരുതുന്നുവെന്ന‌് സിനിമയിലെ നായിക സായ‌്പല്ലവി പറഞ്ഞു. സംവിധായകൻ ശെൽവരാജ‌്, കലാസംവിധായകൻ ആർ കെ വിജയ‌് മുരുകൻ, എഡിറ്റർ കെ എൽ പ്രവീൺ വിതരണക്കാരായ സുധീർ, ജോർജ‌് തുടങ്ങിയവരും ഗോകുലം പാർക്കിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു. 1000 തിയറ്ററുകളിലാണ‌് സിനിമ റിലീസ‌് ചെയ്യുന്നത‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2WbzFFi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages