ഭിന്നശേഷിക്കാർ നിർമിക്കുന്ന പേപ്പര്‍ പേന ഐടിഐകളിലേക്ക‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 26, 2019

ഭിന്നശേഷിക്കാർ നിർമിക്കുന്ന പേപ്പര്‍ പേന ഐടിഐകളിലേക്ക‌്


ഭിന്നശേഷിക്കാർ ഉപജീവനത്തിനായി നിർമിക്കുന്ന പേപ്പർ പേനകൾ ഇനി ഐടിഐ വിദ്യാർഥികൾക്കായി നൽകും.  സംസ്ഥാനത്തെ 99 ഐടിഐകളിലും പേപ്പർ പേനകൾ വാങ്ങി നൽകാൻ ഐടിഐ സൊസൈറ്റികൾക്ക‌്  വ്യാവസായിക പരിശീലന ഡയറക്ടർ പി കെ മാധവൻ നിർദേശം നൽകി. ഐടിഐകളിലെ സഹകരണ സംഘങ്ങൾ, എൻഎസ്എസ്, എൻസിസി യൂണിറ്റുകൾ, സ്റ്റാഫ് കമ്മിറ്റികൾ എന്നിവ മുഖേന പേനകൾ  വിതരണം ചെയ്യും.

ഐടിഐകളെ ഹരിത ക്യാമ്പസുകളാക്കി മാറ്റുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക‌് പേനകൾക്കു പകരം വിത്തുകൾ ഉൾക്കൊള്ളുന്ന പേപ്പർ പേനകൾ   ഉപയോഗിക്കാനാണ് തീരുമാനം. ഉപയോഗശേഷം വലിച്ചെറിയുന്ന പേപ്പർ പേനകളിൽ വിവിധതരം വിത്തുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നതിനാൽ ഇവ ചെടിയായി വളരും. മന്ത്രി ടി പി രാമകൃഷ‌്ണന്റെ നിർദേശപ്രകാരമാണ‌് ഭിന്നശേഷിക്കാർ നിർമിക്കുന്ന പേപ്പർ പേനകൾ  ഐടിഐ വിദ്യാർഥികൾക്ക‌് വാങ്ങി നൽകുന്നത‌്. മന്ത്രി കെ കെ ശൈലജയുടെ താൽപ്പര്യ പ്രകാരം വികാലാംഗ കോർപറേഷൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ‌് തൊഴിൽവകുപ്പിന്റെ നടപടി.

സംസ്ഥാനത്തിന്റെ പലയിടങ്ങളിലും വീൽചെയറുകളിലും മറ്റും ജീവിക്കുന്ന ഭിന്നശേഷിക്കാർ നിത്യവൃത്തിക്കായി നിർമിക്കുന്ന പേപ്പർ പേനകൾ, കുടകൾ എന്നിവയ‌്ക്ക‌് കൂടുതൽ വിപണി കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗംകൂടിയാണിത‌്. 



from Kerala || Deshabhimani ​Online ​News http://bit.ly/30JRKJ9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages